പാലക്കാട് ∙ ‘‘സർ, റോഡെല്ലാം തകർന്നു നന്നാക്കണം’’, പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്കു നാട്ടുകാരൻ വിളിച്ചപ്പോൾ ലഭിച്ച മറുപടി ഇങ്ങനെ: ‘‘മഴയല്ലേ റോഡ് കേടാകും, മഴക്കാലം കഴിഞ്ഞു നന്നാക്കാം.’’ റോഡ് കേടാകാൻ കാരണം മഴയാണെങ്കിൽ സംസ്ഥാനത്ത് ഓരോ വർഷവും റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ വലിയ ഫണ്ട് കണ്ടെത്തേണ്ടിവരും. അശാസ്ത്രീയമായ റോഡ് നിർമാണവും മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കാത്തതുമെല്ലാം മഴയത്ത് റോഡ് തകരാൻ കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മഴയെത്തും മുൻപേ തന്നെ റോഡിന്റെ ചെറിയ കുഴികളെല്ലാം അടച്ച് അറ്റകുറ്റപ്പണി നടത്തണമെന്നാണു വ്യവസ്ഥ. പക്ഷേ ആരും പാലിക്കാറില്ല.
പൈപ്പുകൾ മാറ്റാനും മറ്റും ജല അതോറിറ്റി അധികൃതർ കുഴിയെടുത്ത റോഡുകളും നന്നാക്കിയിട്ടില്ല.
കുഴികളില്ലാത്ത ഒരു റോഡു പോലുമില്ല
ജില്ലയിൽ 33,984 കിലോമീറ്റർ ദൂരം റോഡുണ്ട്. ദേശീയപാത (121.15 കിലോമീറ്റർ), സംസ്ഥാനപാത (211.53 കിലോമീറ്റർ), ജില്ലാ റോഡ് (1,852 കിലോമീറ്റർ), തദ്ദേശ സ്ഥാപനങ്ങൾ പരിപാലിക്കുന്ന റോഡുകൾ (31,332 കിലോമീറ്റർ), പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം നിർമിച്ച റോഡ് (468.06 കിലോമീറ്റർ) എന്നിങ്ങനെ.
ആകെ 403 റോഡുകൾ. ഇതിൽ കുഴികളില്ലാത്ത എത്ര റോഡുണ്ടെന്നു ചോദിച്ചാൽ, ഒന്നു പോലുമില്ല എന്നാകും മറുപടി.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ തകർന്ന റോഡുകളുടെ കണക്ക് കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് ശേഖരിച്ചപ്പോൾ തകരാത്ത ഒരു റോഡു പോലുമില്ലെന്നായിരുന്നു കണ്ടെത്തൽ.ജില്ലയിലെ ആകെയുള്ള 9 സംസ്ഥാനപാതകളിൽ എല്ലായിടത്തും തകർച്ചയുണ്ടെന്നു മരാമത്ത് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. 313 ജില്ലാ റോഡുകളിലും തകർച്ചയില്ലാത്ത ഒന്നുപോലുമില്ല.വാളയാർ – വടക്കഞ്ചേരി ദേശീയപാതയിൽ പലയിടത്തും സർവീസ് റോഡ് മോശമാണ്.
പാലക്കാട് – കോഴിക്കോട് ദേശീയപാതയിലാവട്ടെ പലയിടത്തും റോഡ് തകർന്നിട്ടുണ്ട്.
ഒലവക്കോട് – താണാവ് റോഡിൽ ടാറിങ് തുടങ്ങിയില്ല
മഴ ഒഴിയാത്തതിനാൽ പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ ഒലവക്കോട് – താണാവ് റോഡിലെ ടാറിങ് പ്രവൃത്തികൾ ആരംഭിച്ചില്ല. ഇന്നലെ ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തിയെങ്കിലും മഴ കാരണം ടാറിങ് മുടങ്ങി.
കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണിക്കു ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചത്.
പരുത്തിപ്ര വാടാനാംകുറുശ്ശി പാത തകർന്നു
ഷൊർണൂർ ∙ നവീകരണം പൂർത്തിയാക്കി മാസങ്ങൾ കഴിയും മുൻപ് ഷൊർണൂർ പരുത്തിപ്ര വാടാനാംകുറുശ്ശി പാത തകർന്നു. 5 മാസം മുൻപ് രണ്ടര കോടി രൂപ ചെലവാക്കിയാണ് 3 കിലോമീറ്ററോളം വരുന്ന റോഡ് നവീകരിച്ചത്.
അടിതെറ്റിച്ച് കഞ്ചിക്കോട്ടെ റോഡ്
പുതുശ്ശേരി ∙ കഞ്ചിക്കോട് വ്യവസായ മേഖലയിൽ നിർമാണം പുരോഗമിക്കുന്ന റോഡിലൂടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വീണു പരുക്കേറ്റത് 8 പേർ.
അശാസ്ത്രീയമായ റോഡ് നിർമാണമാണ് ദുരിതത്തിനു കാരണം. റോഡിന് ഇരുവശവും ചെളി കൂട്ടിയിട്ട
നിലയിലായിരുന്നു.മഴ പെയ്തപ്പോൾ ഇതു പൂർണമായി റോഡിലേക്ക് എത്തി. ഇതോടെ വാഹന യാത്രക്കാരും കാൽനട
യാത്രക്കാരും തെന്നി വീഴുന്നതും ചരക്കു വാഹനങ്ങൾ ഉൾപ്പെടെ ചെളിയിൽ കുടുങ്ങി ഗതാഗത കുരുക്കിലാവുന്നതും പതിവായി.കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ടത്തിൽ കരാർ കമ്പനിക്കാണ് നിർമാണ ചുമതല.സംസ്ഥാനത്തെ ഏറ്റവും നികുതി വരുമാനമുള്ള വ്യവസായമേഖലയിലെ റോഡ് ശോച്യാവസ്ഥയിലായിട്ടും കരാർ കമ്പനി അധികൃതരോ ഉദ്യോഗസ്ഥരോ ഇടപെടുന്നില്ലെന്നാണ് പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]