
ബിൽഡിങ് പെർമിറ്റിന് 25,000 രൂപ കൈക്കൂലി; പുതുശ്ശേരി പഞ്ചായത്തിലെ ഓവർസീയർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ബിൽഡിങ് പെർമിറ്റിനായി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസീയർ വിജിലൻസിന്റെ പിടിയിൽ. പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് 3 ഓവർസീയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനീഷ് (35) ആണ് അറസ്റ്റിലായത്. ചടയൻ കാലായി സ്വദേശി ഗാന്ധി രാജാണ് പരാതിക്കാരൻ.
ഇദ്ദേഹത്തിന്റെ കയ്യിൽനിന്ന് 25,000 രൂപ കൈക്കൂലി ചോദിച്ച് പെർമിറ്റ് നടപടികൾ വൈകിക്കുകയായിരുന്നു. ഒടുവിൽ ഗാന്ധി രാജ് വിജിലൻസിൽ പരാതിപ്പെട്ടു. തുടർന്നാണ് കൈക്കൂലി പണവുമായി വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ പേരിൽ നിന്ന് ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും വിജിലൻസ് പറഞ്ഞു. ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.