
പാലക്കാട് ജില്ലയിൽ ഇന്ന് (27-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബധിര വിദ്യാലയത്തിൽ ജോലി ഒഴിവ്
ഒറ്റപ്പാലം∙ സർക്കാർ ബധിര വിദ്യാലയത്തിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അസിസ്റ്റന്റ് ടീച്ചർ, ഹൈസ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്, മലയാളം, ഗണിതം), തുന്നൽ, ചിത്രരചന, ക്രാഫ്റ്റ് എന്നീ വിഷയങ്ങൾക്കു പുറമേ സ്ത്രീ-പുരുഷ വാർഡൻമാർ, ആയ, വാച്ച്മാൻ കുക്ക് തസ്തികകളിലേക്കും ഒഴിവുണ്ട്. കൂടിക്കാഴ്ച 29നു 10.30ന്. 0466 2911155.
ഇന്ന്
∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്.
∙ തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളതീരത്ത് ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
അധ്യാപക ഒഴിവ്
ചെർപ്പുളശ്ശേരി ∙ കരുമാനാംകുർശ്ശി ഗവ.എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കും. കൂടിക്കാഴ്ച 29ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
പത്തിരിപ്പാല ∙ ജിവിഎച്ച്എസ്എസിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇ.ഡി. ( യോഗ്യത എംകോം, ബിഎഡ്, സെറ്റ്), എഫ്.ടി.സി.പി (ഇ.സി./ ഇ.ഇ.ഇ ബിടെക് ), ഡി.എൻ.എൽ. ( ബിടെക് ഇലക്ട്രിക്കൽ) എന്നീ ഒഴിവിലേക്ക് 29 ന് 12ന് കൂടിക്കാഴ്ച നടക്കും.