
പാലക്കാട് ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമന അഭിമുഖം: ഷൊർണൂർ ∙ എസ്എൻ ട്രസ്റ്റ് കോളജിൽ 2025- 2026 വർഷത്തേക്ക് മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ജിയോളജി, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 14ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യരായവർ പൂരിപ്പിച്ച അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അന്ന് കോളജ് ഓഫിസിൽ ഹാജരാക്കണം. വിവരങ്ങളും അപേക്ഷാ ഫോമും കോളജ് വെബ് സൈറ്റിൽ (www.snes horanur.edu.in).
ഉപകനാൽ നാളെ തുറക്കും
കാഞ്ഞിരപ്പുഴ ∙ കാർഷികാവശ്യത്തിനായി തെങ്കര, മണലടി, അരയങ്ങോട്, ശിവൻകുന്ന്, അരകുറുശ്ശി ഭാഗങ്ങളിലേക്കു വെള്ളം എത്തിക്കുന്ന കാഞ്ഞിരപ്പുഴ വലതു കനാലിന്റെ അരകുറുശ്ശി ഉപകനാൽ നാളെ തുറക്കും.
താൽക്കാലിക ഒഴിവുകൾ
എടത്തനാട്ടുകര∙ ഗവ.ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ, പിടിഎ നിയമിക്കുന്ന ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 30 ന് രാവിലെ 10.30 നും, സ്കൂൾ ബസ് ഡ്രൈവർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 11.30 നും സ്കൂൾ ഓഫിസിൽ നടക്കും.
തുല്യതാ കോഴ്സുകൾക്ക് അപേക്ഷിക്കാം
ഷൊർണൂർ ∙ നഗരസഭ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ സൗജന്യ പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യത കോഴ്സുകൾക്ക് അപേക്ഷിക്കാം. ഏഴാംക്ലാസ് യോഗ്യതയുള്ള 17 വയസ്സ് പൂർത്തിയായവർക്ക് പത്താംക്ലാസ് തുല്യതയ്ക്ക് അപേക്ഷിക്കാം. എസ്എസ്എൽസി വിജയിച്ചിട്ടുള്ള 22 വയസ്സു പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യത കോഴ്സിനും അപേക്ഷിക്കാം. റജിസ്ട്രേഷന് ഷൊർണൂർ നഗരസഭ വികസന വിദ്യാകേന്ദ്രത്തിൽ ബന്ധപ്പെടണം. 8113041759.
അധ്യാപക നിയമന അഭിമുഖം
ഷൊർണൂർ ∙ എസ്എൻ ട്രസ്റ്റ് കോളജിൽ 2025- 2026 വർഷത്തേക്ക് മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ജിയോളജി, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 14ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യരായവർ പൂരിപ്പിച്ച അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം കോളജ് ഓഫിസിൽ ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങളും അപേക്ഷാ ഫോമും കോളജിന്റെ വെബ് സൈറ്റിൽ (www.snesh oranur.edu.in).
നേത്ര പരിശോധന ക്യാംപ്
കുഴൽമന്ദം ∙ കുത്തനൂർ എൻഎസ്എസ് കരയോഗം, കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റൽ, പാലക്കാട് ലയൺസ് ക്ലബ് എന്നിവ ചേർന്ന് ഇന്നു രാവിലെ 9 മുതൽ ഒന്നുവരെ കുത്തനൂർ എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. 9400987426, 9446258423.
മെഡിക്കൽ ക്യാംപ് ഇന്ന്
കൊടുമ്പ് ∙ മുതലിയാൽ സമുദായം, സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റി ബോർഡ്, ഐ ഫൗണ്ടേഷൻ കണ്ണാശുപത്രി, അവൈറ്റിസ് ആശുപത്രി, ആഞ്ചൽ ഹിയറിങ് കെയർ എന്നിവ സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ, കേൾവി, നേത്ര പരിശോധനാ ക്യാംപ് ഇന്നു പകൽ 9 മുതൽ 1.30 വരെ കൊടുമ്പ് ക്ഷേത്ര മണ്ഡപത്തിൽ നടത്തും. രാവിലെ 8ന് റജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ: 9385863715, 9447310636.