നിർത്തിയിട്ട സ്കൂട്ടറിനു തീപിടിച്ച് ആറു വയസ്സുകാരന് പൊള്ളൽ- വിഡിയോ
മണ്ണാർക്കാട് ∙ നിർത്തിയിട്ട
സ്കൂട്ടറിനു തീപിടിച്ചു ആറു വയസ്സുകാരനു പൊള്ളലേറ്റു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയുടെ മകൻ ഹനാന്റെ (6) കാലിനാണു പൊള്ളലേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 11നു മണ്ണാർക്കാട് ചന്തപ്പടിയിലയിരുന്നു സംഭവം. ഹംസക്കുട്ടിയും ഹനാനും സ്കൂട്ടറിൽ വരുന്നതിനിടെ മൊബൈൽ കാൾ എടുക്കുന്നതിനായി റോഡരികിൽ നിർത്തി.
ഇതിനിടെ സ്കൂട്ടറിന്റെ അടിഭാഗത്തു നിന്നു തീ ആളിപ്പടരുകയായിരുന്നു. ഹംസക്കുട്ടിയുടെ മുന്നിലിരുന്ന മകനെ എടുത്തു മാറ്റിയെങ്കിലും കാലിനു പൊള്ളലേറ്റു. സമീപത്തുള്ളവർ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വെള്ളമൊഴിച്ചു തീ നിയന്ത്രണവിധേയമാക്കി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

