തിരുപ്പൂർ ∙ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് യാത്രക്കാർ ഒട്ടേറെ തവണ പരാതി നൽകിയിട്ടും നടപടിയില്ല. ദീർഘദൂര ട്രെയിനുകളിൽ കയറിപ്പറ്റുന്നതിനും ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനും യാത്രക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
അതിഥിത്തൊഴിലാളികൾ കൂടുതലായി ആശ്രയിക്കുന്ന ട്രെയിനുകളിൽ യാത്രചെയ്യുന്ന പ്രാദേശിക യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
തിരുപ്പൂർ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുക പ്രയാസകരമാണ്. വലിയ ലഗേജുകളുമായി ട്രെയിനിൽ കയറിപ്പറ്റാനുള്ള തിരക്കിനിടയിൽപ്പെട്ട് കുഞ്ഞുങ്ങളുമായി എത്തുന്നവരും വയോധികരും സ്ത്രീകളും കുട്ടികളും ട്രെയിനിൽ നിന്ന് ഇറങ്ങാൻ പ്രയാസപ്പെടുന്നു.
യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള 13352 ആലപ്പി- ധൻബാദ്, 18190 ടാറ്റാനഗർ എക്സ്പ്രസ്, 22816 ബിലാസ്പുർ എക്സ്പ്രസ്,12512 ഗൊരക്പുർ രപ്തിസാഗർ, 22648 കോർബ എക്സ്പ്രസ്, 22646 അഹല്യനഗരി എക്സ്പ്രസ്, 12625 കേരള എക്സ്പ്രസ് 22643 പട്ന എക്സ്പ്രസ്, 22503 വിവേക് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ സാധാരണ യാത്രക്കാർക്ക് പുറമെ അതിഥിത്തൊഴിലാളികളുടെ വലിയ തിരക്കാണ്. ഇത്തരം ട്രെയിനുകൾ പ്ലാറ്റ്ഫോമിൽ എത്തുന്ന സമയത്ത് ട്രെയിനിൽ കയറുന്നതിനു ഇറങ്ങുന്നതിനും റെയിൽവേ പൊലീസും ആർപിഎഫും തിരക്ക് നിയന്ത്രിച്ച് സുരക്ഷ ഒരുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനായി ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ ഓർഡിനറി കംപാർട്മെന്റുകൾ അനുവദിക്കുക, കൂടുതൽ മെമു, പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യാത്രക്കാർ മുന്നോട്ട് വയ്ക്കുന്നു.
വസ്ത്രനിർമാണ കയറ്റുമതി വ്യവസായവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ആളുകൾ ജോലിചെയ്യുന്ന തിരുപ്പൂരിൽ ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ട്രെയിൻ യാത്രയെ ആശ്രയിക്കുന്നത്. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി ട്രെയിൻ സൗകര്യമില്ലാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

