പാലക്കാട് ∙ മണ്ഡലത്തിലെ പൊതുപരിപാടികളിൽ സജീവമായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും നഗരസഭാധ്യക്ഷ പ്രമീളാ ശശിധരനും ഒരേ വേദിയിൽ. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്ത സ്റ്റേഡിയം ബൈപാസ്–പാളയപ്പേട്ട
റോഡിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഇരുവരും എത്തിയത്.
ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു ബിജെപി ഈസ്റ്റ് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. വിവാദങ്ങൾക്കു ശേഷം രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തിയപ്പോഴും പിരായിരിയിലെ പൊതുപരിപാടിയിൽ പങ്കെടുത്തപ്പോഴും ബിജെപി പ്രതിഷേധിച്ചിരുന്നു. പിന്നീടു പ്രതിഷേധത്തിൽ നിന്നു പിൻവാങ്ങി.
ഇതിനിടെയാണു പാളയപ്പേട്ടയിൽ എംഎൽഎ ഉദ്ഘാടകനായ ചടങ്ങിൽ അധ്യക്ഷയായി പ്രമീളാ ശശിധരൻ എത്തിയത്.
നഗരസഭാപരിധിയിലാണു റോഡ്. ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്കുള്ള പ്രധാന ബൈപാസ് കൂടിയാണിത്.
വർഷങ്ങളായി മൺറോഡായിരുന്ന പാതയാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്തത്. വാർഡ് കൗൺസിലർ അനുപമ പ്രശോഭ്, കൗൺസിലർമാരായ സാജോ ജോൺ, എ.കൃഷ്ണൻ, ഡി.ഷജിത്കുമാർ, മുൻ കൗൺസിലർമാരായ എം.സാവിത്രി വത്സൻ, എം.മോഹൻബാബു, സി.കിദർമുഹമ്മദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.സതീഷ്, വൈസ് പ്രസിഡന്റ് ഫ്രിന്റോ എം.ഫ്രാൻസിസ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ്.സേവിയർ, കൃഷ്ണകുമാർ, എം.വത്സകുമാർ, അജി കലിയൻകണ്ടത്ത്, ഹരീഷ്, പ്രസാദ് കളത്തിൽ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

