ആലത്തൂർ∙ സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരെ വാഹന പരിശോധനയ്ക്കു മുന്നറിയിപ്പില്ലാതെ നിയോഗിച്ചത് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കും ഡ്രൈവിങ് ടെസ്റ്റിനും എത്തിയവരെ വലച്ചു. മണിക്കൂറുകളാണ് ഇവർക്കു കാത്തുനിൽക്കേണ്ടിവന്നത്.
ഇന്നലെ രാവിലെയാണ് പ്രത്യേക പരിശോധനയ്ക്കു സബ് ആർടിഒ ഓഫിസിലെ രണ്ട് എംവിഐമാരെയും രണ്ട് എഎംവിഐമാരെയും നിയോഗിക്കണമെന്ന് ഉന്നത അധികൃതരുടെ അറിയിപ്പു ലഭിച്ചത്.
ആകെ 2 എംവിഐ മാരും 4 എഎംവിഐ മാരുമാണ് ആലത്തൂർ ഓഫിസിൽ ഉള്ളത്. എഎംവിഐ മാരിൽ ഒരാൾ അവധിയിലും മറ്റൊരാൾ ഡിപ്പാർട്മെന്റ് വാഹനം എടുക്കുന്നതിനു തിരുവനന്തപുരത്തുമാണ്. ബാക്കിയുള്ളവരെ പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചതോടെയാണ് നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന ടെസ്റ്റുകൾക്ക് ഉദ്യോഗസ്ഥർക്ക് സമയത്തെത്താൻ പറ്റാതായത്.
ടെസ്റ്റുകൾക്കായി രാവിലെ 8.30 ന് എത്താനായിരുന്നു നിർദേശിച്ചിരുന്നത്. 12 മണിയോടെയാണ് പ്രത്യേക പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ എത്തിയത്.
വൈകിയെങ്കിലും എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മിന്നൽ പരിശോധനയിൽ പിഴയിട്ടു
വാഹനങ്ങളുടെ എയർഹോൺ ഉപയോഗം, ലൈൻ ട്രാഫിക് ലംഘനം, സിഗ്നൽ തെറ്റിക്കൽ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ തുടങ്ങി വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തി 48,000 രൂപ പിഴയീടാക്കിയതായി അധികൃതർ അറിയിച്ചു. എംവിഐമാരായ കെ.എസ്.സമീഷ്, സുരേഷ് വിജയൻ, എഎംവിഐമാരായ ജോൺ സോളമൻ, ജിയോ വാഴപ്പിള്ളി എന്നിവർ പരിശോധനയിൽ പങ്കെടുത്തു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

