കൊടുവായൂർ ∙ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കെ.ബാബു എംഎൽഎ വെള്ളിത്തിരയിലേക്ക്. കൊടുവായൂർ സ്വദേശി റിയാസ് ഇസ്മത്ത് സംവിധാനം ചെയ്യുന്ന എൽഎം എന്ന സിനിമയിലാണ് എംഎൽഎ ദിവാകരൻ എന്ന കഥാപാത്രമായി എത്തുന്നത്. സ്കൂൾ കാലത്തു നാടകങ്ങളിൽ അഭിനയിച്ചുള്ള പരിചയമുണ്ട്.
കോളജ് തലത്തിലും നാട്ടിൻപുറങ്ങളിലുള്ള ഉത്സവങ്ങളിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അനുഭവം സിനിമാ അഭിനയത്തെ സഹായിക്കുന്നുണ്ട്.
ഇടയ്ക്കു മറ്റൊരു സിനിമയിൽ എംഎൽഎയായിത്തന്നെ അഭിനയിച്ചിരുന്നതായും കെ.ബാബു പറഞ്ഞു.
രക്തദാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രൈമും അതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തമെന്നു സംവിധായകനായ റിയാസ് പറഞ്ഞു. ഗുമസ്തൻ എന്ന മലയാള സിനിമയുടെ തിരക്കഥാകൃത്തായ റിയാസ് ഇസ്മത്തിന്റെ ആദ്യ സംവിധാന ചിത്രമാണ് എൽഎം. ജെജെപി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി ജെ.പലയൂരാണു ചിത്രം നിർമിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

