അധ്യാപക ഒഴിവ്
നെന്മാറ∙ ചാത്തമംഗലം ഗവ. യുപി സ്കൂളിൽ യുപിഎസ്എ (മലയാളം) അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 29ന് ഉച്ചയ്ക്ക് 2ന്.
ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
അട്ടപ്പാടി ∙ ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടർ വെഹിക്കിൾ) തസ്തികയിൽ ഒഴിവുണ്ട്.
ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ ബിരുദം/ ത്രിവത്സര ഡിപ്ലോമ / എൻടിസി/ എൻഎസിയും മൂന്നു വർഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
പൊതുവിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. കൂടിക്കാഴ്ച: 29ന് രാവിലെ 10.30ന്.
ഫോൺ: 04924 296516.
അപേക്ഷ ക്ഷണിച്ചു
പാലക്കാട് ∙ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
മുൻവർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർക്ക് അപേക്ഷ പുതുക്കി സമർപ്പിക്കാം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം തുടങ്ങിയവ അപേക്ഷയോടൊപ്പം ലഭ്യമാക്കണം.
അപേക്ഷകൾ ഡിസംബർ 31 ന് മുൻപായി www.labourwelfarefund.in എന്ന പോർട്ടൽ വഴി നൽകണം.
സിലക്ഷൻ ക്യാംപ് നാളെ
കോട്ടായി∙ ഇൻക്ലൂസീവ് സ്പോർട്സ് സിലക്ഷൻ ക്യാംപ് നാളെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബർ 22 മുതൽ 27വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള ഒളിംപിക്സിനു മുന്നോടിയായിട്ടാണ് സെക്ഷൻ ക്യാംപ് നടത്തുന്നത്.
ക്യാംപിന്റെ സംഘാടന സമിതി രൂപീകരണം കുഴൽമന്ദം ബ്ലോക്ക് അധ്യക്ഷൻ ടി.കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അധ്യക്ഷൻ എ.സതീഷ് അധ്യക്ഷത വഹിച്ചു.
ഡിപിഒ കെ.എം.കൃഷ്ണകുമാർ, കെ.കുഞ്ഞിലക്ഷ്മി, ബിപിസി അഭിലാഷ് തച്ചങ്കാട്, എൻ.എസ്.സാജു, പ്രിൻസിപ്പൽ മണികണ്ഠൻ, സി.ആർ.അനിത, വി.ശാന്തകുമാരി, മുരളീധരൻ, ഡോ.എസ്.ജെഷി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ:എ.സതീഷ് (ചെയർമാൻ), അഭിലാഷ് തച്ചങ്കാട് (കൺവീനർ), വിക്ടർ ഡേവിഡ്, മണികണ്ഠൻ (ജോയിന്റ് കൺവീനർ).
‘വിഷൻ 2031’ ലോഗോ ക്ഷണിച്ചു
പാലക്കാട് ∙ കേരള സർക്കാരിന്റെ ‘വിഷൻ 2031’ എന്ന പരിപാടിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഒക്ടോബർ 10ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിനു ലോഗോ ക്ഷണിച്ചു.
‘ഭക്ഷ്യ ഭദ്രതയിൽ നിന്നു പോഷക ഭദ്രതയിലേക്ക്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ലോഗോ തയാറാക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കുന്ന വ്യക്തിക്ക് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി ഉപഹാരം നൽകും.
ലോഗോ ഡിസൈൻ ചെയ്ത് എച്ച്ഡി ക്വാളിറ്റിയിലുള്ള ജെപിജി–പിഎൻജി ഫോർമാറ്റിൽ 27നു മുൻപ് [email protected] എന്ന മെയിലിൽ അയയ്ക്കണം.
പച്ചക്കറിത്തൈ വിതരണം
ആലത്തൂർ∙ ബ്രോക്കോളി, കോളിഫ്ലവർ, മുളക്, വഴുതന, തക്കാളി തുടങ്ങിയ തൈകൾ സീഡ് ഫാമിൽ വിതരണം തുടങ്ങി. 9567710700.
നേത്ര പരിശോധന ക്യാംപ് ഇന്ന്
നല്ലേപ്പിള്ളി ∙ നാരായണാലയം സന്മയ ചാരിറ്റബിൾ ട്രസ്റ്റും പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും ചേർന്നു സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തുന്നു.
ഇന്നു രാവിലെ 10 മുതൽ 12.30 വരെ നാരായണാലയത്തിലാണ് ക്യാംപ് നടത്തുന്നത്.
ചികിത്സാ ക്യാംപ്
പാലക്കാട് ∙ സത്യസായി സേവാ സംഘടന നാളെ വൈകിട്ട് മൂന്നിനു കൊപ്പം ശ്രീ സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ജനറൽ മെഡിസിൻ–പ്രമേഹ ചികിത്സാ ക്യാംപ് നടത്തുന്നു. 94479 72907, 80787 43614.
കൂടിക്കാഴ്ച മാറ്റിവച്ചു
കോട്ടായി∙ പഞ്ചായത്ത് ആയുഷ് (എൻഎച്ച്എം) പ്രൈമറി ഹെൽത്ത് സെന്ററിൽ (ഹോമിയോ) ഒഴിവുള്ള അറ്റൻഡർ തസ്തികയിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു 29ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വലതുകര കനാൽ ഇന്നു തുറക്കും
പാലക്കാട് ∙ പോത്തുണ്ടി പദ്ധതിയുടെ വലതുകര കനാൽ ഇന്നു രാവിലെ 10ന് നിയന്ത്രണ അളവിൽ തുറക്കും.
സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ഇന്ന്
നെന്മാറ∙ തകർന്ന നിലയിലുള്ള നെന്മാറ – ഒലിപ്പാറ റോഡിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇന്നു സൂചനാ പണിമുടക്ക് നടത്തുമെന്ന് ഉടമകൾ അറിയിച്ചു.
രണ്ടു വർഷം കഴിഞ്ഞിട്ടും നവീകരണത്തിനായി പൊളിച്ചിട്ട നെന്മാറ-ഒലിപ്പാറ പാതയുടെ പണി നീളുന്നതിൽ പ്രതിഷേധിച്ചാണ് സമരം.
സമയത്തിന് ഓടിയെത്താൻ കഴിയുന്നില്ലെന്നും കേടുപാടുകൾ സംഭവിക്കുന്നതു പതിവാണെന്നും ഉടമകൾ പരാതിപ്പെട്ടു.
ശുദ്ധജല വിതരണം മുടങ്ങും
കാഞ്ഞിരപ്പുഴ ∙ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ കാഞ്ഞിരപ്പുഴ ജലശുദ്ധീകരണശാലയിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെയും മറ്റന്നാളും തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെടും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]