അലനല്ലൂർ ∙ മഴയൊന്നു മാറിയതോടെ വെള്ളം കുറഞ്ഞ് ഒഴുക്കിന്റെ ശക്തി കുറഞ്ഞതോടെ വെള്ളിയാർ പുഴയിൽ ബാറ്ററി ഉപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായി. രാത്രിയിലും പകലും പുഴയുടെ വിവിധ ഭാഗങ്ങളിൽ മീൻപിടിത്തം നടത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു.
വലിയ ബാറ്ററികൾ ഉപയോഗിച്ചു വൈദ്യുതാഘാതം ഏൽപിക്കുന്നതോടെ ആ ഭാഗത്തെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങും. ഇതിൽ വലിയ മീനുകളെ മാത്രമാണ് ഇവർ എടുക്കുന്നതെന്നും മറ്റുള്ളവ ഒഴുകിപ്പോകുന്നതു കാണാറുണ്ടെന്നും നാട്ടുകാർ പറയുന്നു. കണ്ണംകുണ്ട്, വാക്കയിൽ കടവ്, പാങ്ങച്ചീരി കടവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഇത്തരക്കാർ എത്തുന്നുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]