
ചിറ്റിലഞ്ചേരി∙ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തരപാതയിൽ ആലത്തൂർ സെക്ഷനു കീഴിലുള്ള ഭാഗത്ത് കുഴികളിൽ ചാടിയുള്ള ദുരിതയാത്രയ്ക്കു മോക്ഷമാകുന്നു. കുഴികൾ അടച്ച് ടാറിങ് നടത്തുന്ന ജോലികൾക്കു തുടക്കമായി.
ചിറ്റിലഞ്ചേരി മുതൽ പന്തപ്പറമ്പ് വരെയും വള്ളിയോട് ഐടിസി മുതൽ ആശുപത്രി വരെയുമുള്ള ഭാഗം ടാർ ചെയ്തു. ഇന്ന് ആശുപത്രിക്കു സമീപത്തു വൻ കുഴിയുള്ള ഭാഗം വൈറ്റ് മിക്സ് ഇട്ടു നിരപ്പാക്കി അതിനു മുകളിലായി ടാർ ചെയ്യും.
ഇന്നത്തോടെ ടാറിങ് പണികൾ അവസാനിപ്പിക്കും.
സെക്ഷനു കീഴിൽ നൂറുകണക്കിനു കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്.മുടപ്പല്ലൂർ ഭാഗത്തെ പണികൾ പിന്നീടു നടത്തും. കുഴികളിൽ ചാടിയുള്ള യാത്ര പലവിധത്തിലുള്ള അപകടങ്ങൾക്കും കാരണമായിരുന്നു.കുഴികളിൽപെട്ടു നിയന്ത്രണം തെറ്റിയും ഒരു വാഹനത്തിനു പിറകെ മറ്റൊരു വാഹനമിടിച്ചും അപകടത്തിൽപെട്ടു പരുക്കേറ്റവരുടെ എണ്ണം ഒട്ടേറെയാണ്.
കുഴികൾ അടച്ചു ടാർ ചെയ്തതോടെ യാത്ര സുഗമമാകുമെന്ന ആശ്വാസത്തിലാണു വാഹനയാത്രക്കാർ. ഇരുചക്രവാഹന യാത്രക്കാർക്കായിരുന്നു കുഴികൾ കൂടുതൽ ദുരിതമായിരുന്നത്.
പള്ളിക്കാട് ജംക്ഷനിൽ കുഴിയിൽ വീണ് ഒരു മണിക്കൂറിനുള്ളിൽ രണ്ട് അപകടവും ഉണ്ടായിരുന്നു. മഴ മാറിയതോടെയാണ് അധികൃതർ ടാറിങ് ആരംഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]