
കാഞ്ഞിരപ്പുഴ ∙ ചിറക്കൽപടി– കുരിശുപടി പള്ളിക്കുറുപ്പ് റോഡിൽ നവീകരണത്തിന്റെ ഭാഗമായി കട്ടപതിക്കൽ ആരംഭിച്ചു.സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് മുന്നൂറു മീറ്ററോളം നീളത്തിലാണു നവീകരണ പ്രവൃത്തികൾ.കട്ടപതിക്കുന്നതോടൊപ്പം ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്തു റോഡ് സുരക്ഷിതമാക്കും. ഇതോടെ വർഷങ്ങളായി തകർന്നുകിടന്നിരുന്ന റോഡിന് ശാപമോക്ഷമാകും.കാഞ്ഞിരപ്പുഴ– കരാകുറുശ്ശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.റോഡിൽ ഏറ്റവുമധികം തകർന്നുകിടക്കുന്ന ഭാഗമാണ് നന്നാക്കുന്നത്.പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ട്, മഴ പെയ്തതോടെ ചെളിക്കുളമായി കാൽനടയാത്ര പോലും ദുഷ്കരമായി കിടക്കുകയായിരുന്നു.
സ്വകാര്യ ബസുകളും സ്കൂൾ ബസുകളും അടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്നതും ഇതുവഴിയാണ്.
പ്രതിഷേധങ്ങളും ഏറെയായിരുന്നു.തുടർന്നു കഴിഞ്ഞമാസം അവസാനത്തോടെ നവീകരണത്തിനുള്ള പ്രാരംഭ പ്രവൃത്തികൾ നടത്തി.ഇതിനിടെ കനത്ത മഴ വില്ലനായി. മഴ കുറഞ്ഞതോടെ കഴിഞ്ഞദിവസം കട്ടപതിക്കുന്ന ജോലി ആരംഭിച്ചു.രണ്ടാഴ്ചയോളം ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.അതേസമയം നവീകരണം നടക്കുന്ന ഭാഗത്തിനപ്പുറവും റോഡ് തകർന്നുകിടക്കുന്നുണ്ട്.
അവിടെയും റോഡ് നവീകരിക്കാനുള്ള നടപടിയെടുക്കണമെന്ന് യാത്രാക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]