
വീണുകിടന്നിരുന്ന കമ്പിയിലെ വൈദ്യുത സാന്നിധ്യം തിരിച്ചറിഞ്ഞു; മനോരമ ഏജന്റിന്റെ ഇടപെടലിൽ ഒഴിവായത് വൻദുരരന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തിരിപ്പാല ∙ മനോരമ ഏജന്റിന്റെ ഇടപെടലിൽ ഒരു പ്രദേശത്തെ വലിയ ദുരന്തം ഒഴിവായി. പേരൂർ പൂക്കാട്ടുക്കുന്ന് ഓംനഗറിൽ വീണുകിടന്നിരുന്ന കമ്പിയിലെ വൈദ്യുത സാന്നിധ്യം തിരിച്ചറിഞ്ഞ് കെഎസ്ഇബി അധികൃതരെ അറിയിച്ചാണ് കോഴിത്തെടി വീട്ടിൽ കുട്ടിക്കൃഷ്ണൻ മാതൃകയായത്. ഇന്നലെ രാവിലെ 5ന് പത്രം വിതരണം ചെയ്യാനെത്തിയപ്പോൾ വൈദ്യുതക്കാലിൽ നിന്നു കമ്പി മുറിഞ്ഞു റോഡിൽ വീണുകിടക്കുന്നത് ശ്രദ്ധയിൽപെട്ടു. വാഹനം നിർത്തി പരിശോധിച്ചപ്പോൾ സമീപത്തെ വീടുകളിൽ വൈദ്യുതിയുണ്ടെന്ന് മനസ്സിലായി. ഉടനെ പത്തിരിപ്പാല എഇ കെ. പ്രേംകുമാറിനെ വിവരം അറിയിച്ചു. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചതോടെ അപകടം ഒഴിവായി.