
പാലക്കാട് ജില്ലയിൽ ഇന്ന് (26-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്ലസ്ടു വിജയികൾക്ക് ശിൽപശാല ഇന്ന്; പാലക്കാട് ∙ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ്ടു വിജയിച്ച കുട്ടികൾക്കായി തുടർപഠനം, പ്രവേശനപരീക്ഷകൾ, സ്കോളർഷിപ്പുകൾ, വിദേശപഠനം ഉൾപ്പെടെയുള്ള മേഖലകളെക്കുറിച്ചു പരിചയപ്പെടുത്താനും തൊഴിൽ മേഖലകളെക്കുറിച്ച് അവബോധം നൽകുന്നതിനായും ഇന്നു രാവിലെ 10ന് ഓൺലൈൻ ശിൽപശാല നടത്തുന്നു. ജില്ലയിലെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിലാണ് പരിപാടി ഓൺലൈനായി ഓരോ വിദ്യാലയത്തിലെയും കരിയർ ഗൈഡുമാരുടെ നേതൃത്വത്തിൽ നടത്തുന്നത്. കരിയർ ഗൈഡുമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് ഹയർസെക്കൻഡറി സ്കൂളുകളിലെ കരിയർ ഗൈഡുമാരുമായി ബന്ധപ്പെടാം.
എംആർഎസിൽ ഒഴിവ്
അഗളി∙മുക്കാലിയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 6,7,10 ക്ലാസുകളിലെ ഒഴിവുകളിൽ പ്രവേശനത്തിന് 28 രാവിലെ 11 ന് പെൺകുട്ടികൾക്ക് സ്കൂളിൽ പ്രവേശന പരീക്ഷയും അഭിമുഖവും നടത്തും. 6,7 ക്ലാസുകളിൽ പട്ടികവർഗ വിഭാഗത്തിനും 10ൽ പൊതു വിഭാഗത്തിനുമാണ് ഒഴിവുള്ളത്.10 ൽ ജനറൽ വിഭാഗം കുട്ടികളുടെ അഭാവത്തിൽ പട്ടികവർഗക്കാരെ പരിഗണിക്കും.
കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ജാതി,വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ,ആധാർ,കുട്ടി പഠിച്ച സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോൺ 04924 253347,9947681296.
അധ്യാപക ഒഴിവ്
ഷോളയൂർ∙ജിടിഎച്ച്എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി,എക്കണോമിക്സ്,കംപ്യൂടർ ആപ്ലിക്കേഷൻസ്,ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, ഹോംസയൻസ്, ബോട്ടണി,ഇംഗ്ലിഷ്, ഫിസിക്സ്,മലയാളം, ഹിന്ദി,മാത്സ്,സുവോളജി എന്നീ വിഷയങ്ങളിലും ഹൈസ്കൂൾ,എൽപി വിഭാഗങ്ങളിൽ എച്ച്എസ്ടി മാത്സ്,എച്ച്എസ്ടി ഇംഗ്ലിഷ്,എച്ച്എസ്ടി ഫിസിക്കൽ സയൻസ്,എച്ച്എസ്ടി ഹിന്ദി, എൽപിഎസ്ടി (ലീവ് വേക്കൻസി) എന്നീ അധ്യാപക ഒഴിവുകളുണ്ട്.കൂടിക്കാഴ്ച:ഹയർ സെക്കൻഡറി 30ന് രാവിലെ 10 ന്. ഹൈസ്കൂൾ,എൽപി 31ന് രാവിലെ 10ന്.
അധ്യാപക നിയമനം
അയിലൂർ ∙ തിരുവഴിയാട് ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ കൂടിക്കാഴ്ചയ്ക്കായി സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 9.30നു സ്കൂളിൽ എത്തണം.
അപേക്ഷ ക്ഷണിച്ചു
നെന്മാറ ∙ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, തമിഴ്, ഡ്രോയിങ്, ഹൈസ്കൂൾ വിഭാഗം എഫ്ടിഎം ഒഴിവുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസൽ രേഖകൾ സഹിതം 28നു രാവിലെ 9.30നു കൂടിക്കാഴ്ചയ്ക്കു സ്കൂളിൽ എത്തണം.
മിനി മാരത്തൺ
കുഴൽമന്ദം ∙ ലഹരിക്കെതിരെ ഡിവൈഎഫ്ഐ തേങ്കുറിശി മേഖലാ കമ്മിറ്റി, മിനി മാരത്തൺ സംഘടിപ്പിക്കും. ജൂൺ ഒന്നിനു രാവിലെ 7.30ന് വാണിയംപറമ്പിൽ നിന്നു തുടങ്ങി ഇലമന്ദം, മാനാംകുളമ്പ് കയറംകുളം ജംക്ഷനിൽ അവസാനിക്കും. റജിസ്ട്രേഷന്: 7559977024, 8157973679.
കൂടിക്കാഴ്ച 30ന്
വിളയൂര്‍ ∙ ഗവ. ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലിഷ്, ഫിസിക്കല്‍ സയന്‍സ്, സംസ്കൃതം, ഡ്രോയിങ്, ഫുള്‍ ടൈം സീനിയര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 30ന് രാവിലെ 10ന് സ്കൂള്‍ ഓഫിസില്‍.
∙ കുലുക്കല്ലൂര്‍ ചുണ്ടമ്പറ്റ ഗവ. യുപി സ്കൂളില്‍ യുപി, എസ്ടി, എഫ്ടി ജൂനിയര്‍ ഹിന്ദി എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 30ന് രാവിലെ 10ന് സ്കൂള്‍ ഓഫിസില്‍.