ലോറിയിൽ നിന്നു റോഡിലേക്കു പാറപ്പൊടി; ചാലിശ്ശേരിയിൽ യാത്ര ദുരിതമായി
കൂറ്റനാട് ∙ചാലിശ്ശേരി ടൗണിൽ ലോറിയിൽ നിന്നു റോഡിലേക്ക് വീണ പാറപ്പൊടി യാത്രക്കാർക്ക് ദുരിതം ഉണ്ടാക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് ചാലിശ്ശേരി അങ്ങാടിയിൽ ദേശീയപാത വികസനത്തിനായി കുന്ദംകുളം ഭാഗത്തേക്ക് പാറപ്പൊടി കൊണ്ടുപോവുകയായിരുന്ന ടോറസ് ലോറിയിൽ നിന്നും പാറപ്പൊടിയും ചെറിയ കല്ലുകളും റോഡിൽ വീണത്.
തുടർന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിപാറിയും ഇരുചക്രവാഹനങ്ങൾക്ക് അടക്കം പോകുവാൻ കഴിയാത്ത അവസ്ഥയുണ്ടായത്. നാട്ടുകാർ റോഡിൽ അപകടകരമായി കിടന്നിരുന്ന പാറപ്പൊടി നീക്കിയെങ്കിലും ചൂടുകാരണം പൊടിശല്യം രൂക്ഷമാവുകയും ചെയ്തു.
യാത്രാദുരിതം രൂക്ഷമായതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് കുന്ദംകുളത്തുനിന്നും അഗ്നിശമന സേന സ്ഥലത്തെത്തി വെളളം പമ്പ് ചെയ്ത് റോഡിലെ പാറപ്പൊടി നീക്കിയതോടെയാണ് പ്രശ്നപരിഹാരം സാധ്യമായത്. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജീഷ് കുട്ടൻ, സുനിൽകുമാർ, സജീഷ്, ഉമ്മർ, ഹുസ്സൈൻ, പ്രദീപ്, അസ്കർ എന്നിവർ നേതൃത്വം നൽകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]