വാൽപാറ ∙ കരടിയുടെ ആക്രമണത്തിൽ ഇതര സംസ്ഥാനക്കാരനായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ ഏഴര യോടെയാണ് സംഭവം.
ആനമല കടുവ സംരക്ഷണകേന്ദ്രത്തിൽപെട്ട പൊള്ളാച്ചി ഡിവിഷൻ മാനാമ്പള്ളി റേഞ്ചിലെ പ്യാരി അഗ്രോ കമ്പനിയുടെ മുരുകാളി എസ്റ്റേറ്റിനടുത്തുള്ള സിഡിആർ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ തോംടോ മുർമുവി(21) നാണു തലയുടെ മുൻവശത്തും കൈയ്ക്കും കാലിനും ദേഹത്തുമെല്ലാം പരുക്കേറ്റത്.
ചെടികൾക്കു മരുന്നു തളിച്ചുകൊണ്ടിരുന്നപ്പോഴാണ് തൊട്ടടുത്ത തേയിലക്കാട്ടിൽ നിന്ന് ഓടിയെത്തിയ കരടിയുടെ ആക്രമണമുണ്ടായത്.
സംഭവസ്ഥലത്തു പട്രോളിങ്ങിന് ചെന്നിരുന്ന സംഘത്തിന് വിവരം ലഭിച്ചതോടെ വനപാലകർ സ്ഥലത്തെത്തുകയും യുവാവിനെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള എസ്റ്റേറ്റ് വക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്കു മാറ്റുകയായിരുന്നു. റേഞ്ച് ഓഫിസർ സുരേഷ് കൃഷ്ണയുടെ നിർദേശപ്രകാരം വനപാലകർ കരടിയുടെ നീക്കം നിരീക്ഷിച്ചുവരികയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

