ചെർപ്പുളശ്ശേരി ∙ സമാന്തരമായി പ്രവർത്തിച്ച് തങ്ങളുടെ തൊഴിൽ കവർന്നെടുക്കുന്ന സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുക്കുന്നത് നിയമം മൂലം നിർത്തലാക്കണമെന്ന് ഓൾ കേരള ലൈസൻസ്ഡ് വയർമെൻസ് സൂപ്പർവൈസേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ (എകെഎൽഡബ്ല്യുഎ) 16ാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി എം.ബി.രാജേഷ് ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മറ്റ് 28 ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ടി.അപ്പുണ്ണി അധ്യക്ഷനായി. പി.മമ്മിക്കുട്ടി എംഎൽഎ മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാൻ പി.കെ.വിജയൻ, സംസ്ഥാന പ്രസിഡന്റ് കെ.മുഹമ്മദ് റഫീഖ്, സ്വാഗതസംഘം ചെയർമാൻ കെ.വി.സ്രാജുട്ടി, വൈസ് ചെയർമാൻ പി.വി.സാജൻ, ജില്ലാ സെക്രട്ടറി പി.കെ.ശ്രീനിവാസ നാരായണൻ, ജനറൽ സെക്രട്ടറി എം.എം.സുനിൽകുമാർ, ട്രഷറർ സി.കൃഷ്ണദാസ്, കെ.വി.എ.ഫൈസൽ, വി.മോഹനൻ, വി.പി.മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ടി.അപ്പുണ്ണി (പ്രസി), വി.മോഹനൻ (സെക്ര), പി.വി.സാജൻ (ട്രഷ). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

