ഊട്ടി ∙ ഊട്ടിക്കു സമീപമുള്ള തലക്കുന്തയിലെ വിശാലമായ ചതുപ്പുനിലത്തിലെ മഞ്ഞുവീഴ്ച കാണാൻ സന്ദർശകർക്കു ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പ്. രാവിലെ 6 മുതൽ 9 വരെ ഇവിടത്തെ മഞ്ഞുവീഴ്ച ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണെത്തുന്നത്.
ഇവർ ഇവിടത്തെ ചതുപ്പുനിലത്തിലും ജീർണാവസ്ഥയിലുള്ള പാലത്തിലും കയറി ഫോട്ടോ എടുക്കുന്നതും വിഡിയോ എടുക്കുന്നതും പതിവായി. ഇവരിൽ ചിലർ അടുത്തുള്ള വനമേഖലയിൽ അതിക്രമിച്ചു കടക്കുന്നതും പതിവായതോടെയാണു വനം വകുപ്പ് ഇവിടെ നിരോധനം ഏർപ്പെടുത്തിയത്. വനം വകുപ്പ് ജീവനക്കാരെ ഇവിടെ നിയമിച്ചു നിരീക്ഷണം നടത്തിവരുന്നു.
മൈനസ് 2 ഡിഗ്രിയാണ് ഇവിടെ രാവിലത്തെ താപനില. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

