പട്ടാമ്പി ∙ പ്രായം മറന്ന് ജയ ലില്ലി ചെണ്ട കൊട്ടാൻ തുടങ്ങി.
36 വർഷങ്ങൾക്കു ശേഷം 58ാം വയസ്സിൽ ജയ ലില്ലി കൊടുമുണ്ട ദേശവിളക്കിന് തായമ്പകയിൽ വീണ്ടും അരങ്ങേറ്റം നടത്തി.
തായമ്പക കണ്ടവരെല്ലാം പറഞ്ഞു, കൊട്ട് തുടരണം. കൊടുമുണ്ട
മേതൃക്കോവിൽ ദേശ വിളക്കിനോടനുബന്ധിച്ചാണ് കിഴായുർ മഠത്തിൽ മന ജയ ലില്ലി (58) തായമ്പക അവതരിപ്പിച്ചത്. സ്കൂൾ കാലത്ത് തായമ്പക പഠിക്കുകയും ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുമ്പോൾ തായമ്പക മത്സരത്തിൽ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ സമ്മാനം നേടുകയും ചെയ്ത ജയ ലില്ലിക്ക് 58ാം വയസ്സിൽ ചെണ്ട
കൊട്ടിത്തുടങ്ങാൻ മോഹം.
ചെണ്ട ആർട്ടിസ്റ്റായ ഭർത്താവ് കൊടുമുണ്ട
തോപ്പിൽ കൃഷ്ണദാസിന്റെ സഹായവും മക്കളായ ഇന്ദുജയുടെയും ലിജിതയുടെയും സമ്മതവും സുഹൃത്തുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ കൊടുമുണ്ട ദേശവിളക്കിന് തായമ്പക അവതരിപ്പിക്കാൻ ജയ ലില്ലി സമ്മതം അറിയിക്കുകയായിരുന്നു.
വലന്തലകൊട്ടി തുടങ്ങി ഒന്നേകാൽ മണിക്കൂർ നീണ്ട തായമ്പക കലാശം കൊട്ടി അവസാനിപ്പിച്ചപ്പോൾ തായമ്പക ആസ്വാദകർ അനുമോദിക്കുകയും കൊട്ട് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ കൊട്ട് തുടരാനാണ് തീരുമാനമെന്ന് ജയ ലില്ലി പറഞ്ഞു.
ചാലിശ്ശേരി കുന്നത്ത് തിരുമുൽപാടിന്റെയും കിഴായുർ മഠത്തിൽ മന ജാനകി കോവിലമ്മയുടെയും മകളായ ജയ ലില്ലി സ്കൂൾ പഠന കാലത്ത് തായമ്പക പഠിക്കാനുള്ള മോഹം പിതാവിനെ അറിയിച്ചപ്പോൾ ആറങ്ങോട്ടുകര ചേലാത്ത് കൃഷ്ണൻ കുട്ടിയാണ് ഒരു വർഷം പരിശീലനം നൽകി ജയ ലില്ലിയെ തായമ്പക പഠിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

