കൂടിക്കാഴ്ച നവംബർ 3ന്
ഒറ്റപ്പാലം ∙ എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബർ 3നു 10നു നടത്തും. യുജിസി യോഗ്യതയുള്ളവരും തൃശൂർ മേഖലാ കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഓഫിസിലെ പാനലിൽ റജിസ്റ്റർ ചെയ്തവരുമാകണം.
നെറ്റ്/പിഎച്ച്ഡി യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ, പിജിക്ക് 55% മാർക്ക് നേടിയവരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 0466 2244382.
ലോഗോ പ്രകാശനം ചെയ്തു
നെന്മാറ∙ ഗംഗോത്രി സ്കൂളിൽ നടക്കുന്ന പാലക്കാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് (പിഡിഎസ്എസ്സി) അത്ലറ്റിക് മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
പ്രസിഡന്റ് വാണിയംകുളം സ്വാതി സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഷാജി കെ.തയ്യിൽ ഉദ്ഘാടനം ചെയ്തു. ഗംഗോത്രി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എൻ.എം.
വിജയഗോപാലൻ അധ്യക്ഷത വഹിച്ചു. ഗംഗോത്രി സ്കൂൾ പ്രിൻസിപ്പൽ പി.എസ്.പ്രഭാകരൻ, പിഡിഎസ്എസ്സി സെക്രട്ടറി കിണാശേരി ക്രിയേറ്റീവ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കെ.സോണിയ, ഭാരത്മാതാ സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ.
ലിന്റേഷ് ആന്റണി, പാലക്കാട് എലഗന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അശോക്, നെന്മാറ ബെത്ലഹേം കമ്യൂണിറ്റി ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ വി. കെ.
പ്രവീണ, പല്ലാവൂർ ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഷൈനി എന്നിവർ പ്രസംഗിച്ചു.
നേത്ര പരിശോധന
ആലത്തൂർ∙ കൗൺസിൽ ഫോർ ഡവലപ്മെന്റ്, അഹല്യ കണ്ണാശുപത്രി എന്നിവ 26 ന് പെരുങ്കുളം എയുപി സ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാംപും നടത്തും. 9 ന് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
കോ ഓർഡിനേറ്റർ കുഞ്ഞുമോൻ ഹാജി അധ്യക്ഷത വഹിക്കും. ഫോൺ: 7025188936.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

