പട്ടാമ്പി ∙ പട്ടാമ്പി സെൻട്രൽ ഓർച്ചെഡിനു കാർഷിക മേഖലയ്ക്കു വലിയ സംഭാവന നൽകാൻ കഴിയുമെന്നു മന്ത്രി പി.പ്രസാദ്. ഓർച്ചെഡിന്റെ പോരായ്മകൾ പരിഹരിച്ചു കാർഷിക മേഖലയ്ക്കു പുത്തൻ ഉണർവു നൽകാൻ പ്രാപ്തമാക്കാനാണ് ഓർച്ചെഡ് സമഗ്ര നവീകരണത്തിനും ഫാം ടൂറിസ പദ്ധതിക്കും സർക്കാർ മുഹമ്മദ് മുഹസിൻ എംഎൽഎ നിർദേശിച്ചതനുസരിച്ച് 5 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൂൺഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കൂൺകൃഷി വ്യാപകമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. നല്ല വരുമാനം കിട്ടുന്ന കൃഷിയാണു കൂൺ കൃഷി.
ഗുണമേന്മയും ഒൗഷധഗുണവുമുള്ള കൂൺ കൃഷി പ്രചരിപ്പിക്കണം.
കൂൺ ആരോഗ്യത്തിനു നല്ലതാണെന്നും കൂണിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചു ലാഭം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറമുഖ പ്രസാദ്, ഹോർട്ടികൾചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ജി.ഹരീന്ദ്രൻ, കെഎൽഡിസി എംഡി ഇൻ ചാർജ് പി.കെ.ശാലിനി, പഞ്ചായത്ത് അധ്യക്ഷരായ രതി ഗോപാലകൃഷ്ണൻ, ബേബി ഗിരിജ, വി.രമണി, എ.ആനന്ദവല്ലി, പട്ടാമ്പി ആർഎആർഎസ് എഡിആർ ഡോ.പി.രാജി, കൃഷി ഡപ്യൂട്ടി ഡയറക്ടർ ആർ.ആശ, സെൻട്രൽ ഓർച്ചെഡ് കൃഷി അസി.ഡയറക്ടർ ടി.ടി.തോമസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എൻ.കരുണാകരൻ, ജയകൃഷ്ണൻ പടനായകത്ത് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

