ചർച്ച ചെയ്തിട്ടില്ല:മന്ത്രി കൃഷ്ണൻകുട്ടി
പാലക്കാട് ∙ പിഎം ശ്രീ വിഷയം ജനതാദൾ (എസ്) ചർച്ച ചെയ്തിട്ടില്ലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വിശദമായി പരിശോധിച്ചു പ്രശ്നം പരിഹരിക്കും.
മന്ത്രിസഭയിലെ കാര്യങ്ങൾ പുറത്തുപറയേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു.
‘ശ്രീപിഎം ശ്രീന്ദാബാദ്’എന്ന് രാഹുൽ
പാലക്കാട് ∙ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പിട്ട ഇടതുസർക്കാരിനെ ‘ശ്രീപിഎം ശ്രീന്ദാബാദ്’ എന്നു സമൂഹമാധ്യമത്തിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം ‘ഇതുവരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ’ എന്നും കുറിച്ചു. വിദ്യാഭ്യാസമന്ത്രി വെറും ശിവൻകുട്ടിയല്ലെന്നും ലക്ഷണമൊത്ത സംഘിക്കുട്ടിയാണെന്നും പരിഹസിച്ചു.
പ്രതിഷേധവുമായി കെഎസ്യു
പാലക്കാട് ∙ പിഎം ശ്രീ പദ്ധതി അംഗീകരിച്ച കേരള സർക്കാരിന്റെ നയത്തിനെതിരെ കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു.
സിപിഎം– ബിജെപി കൂട്ടുകെട്ട് വെളിവാക്കുന്ന രീതിയിൽ പ്രതീകാത്മകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം ഹാരാർപ്പണം നടത്തി. തുടർന്നു ഡിഇഒ ഓഫിസിന്റെ ചുമരിൽ ‘സിജെപി അഭ്യാസ കാര്യാലയം’ എന്നെഴുതിയ ബോർഡും വച്ചു.
കെഎസ്യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഗൗജ വിജയകുമാർ, ജില്ലാ ഭാരവാഹികളായ കെ.അജയൻ, ഗോപകുമാർ പൂക്കാടൻ, എം.അമൽ, മുഹമ്മദ് ഷാ, അബിൻ പ്ലാക്കാട്ട്, സുമിത് എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

