പട്ടാമ്പി ∙ കേരഗ്രാമം പദ്ധതിയിൽ നാളികേര കർഷകർക്കു മുല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയണമെന്നും വല്ലപ്പുഴ ബ്രാൻഡിൽ പുതിയ വെളിച്ചെണ്ണ ഉൽപാദന സംരംഭം ആരംഭിക്കാവുന്നതാണെന്നും മന്ത്രി പി.പ്രസാദ്. വല്ലപ്പുഴ പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അധ്യക്ഷൻ എൻ.കെ.
അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ എസ്. അറമുഖ പ്രസാദ്, കൃഷി ഡപ്യൂട്ടി ഡയറക്ടർ ആർ.ആശ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷത്ത് സുഫൈന,
പഞ്ചായത്തംഗങ്ങളായ രാധ, നുസൈബ മുത്തുക്കാസ്, കൃഷി അസി.ഡയറക്ടർ ജെ.അമല, ബ്ലോക്ക് പഞ്ചായത്തംഗം എം.പി.സത്യഭാമ, കൃഷി ഓഫിസർ യു.വി.ദീപ, പഞ്ചായത്ത് സെക്രട്ടറി നൗഫൽ, സംഘാടകസമിതി വൈസ് ചെയർമാൻ എ.കെ.ദേവദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.നൗഷാദ്, കെ.രാമകൃഷ്ണൻ, എഡിസി പ്രതിനിധി എം.ടി.
കുഞ്ഞിമുഹമ്മദ്, കേര വികസനസമിതി സെക്രട്ടറി എം.വിജയശങ്കരൻ എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രീയമായി കൃഷി ചെയ്തു നാളികേര ഉൽപാദനം വർധിപ്പിക്കുന്നതും കേര കർഷകർക്ക് ആദായം കൂട്ടുന്നതും ലക്ഷ്യമിട്ടു സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണു കേരഗ്രാമം പദ്ധതി. വല്ലപ്പുഴ പഞ്ചായത്തിൽ 100 ഹെക്ടർ വിസ്തൃതിയിൽ 17,500 തെങ്ങുകളാണു കൃഷിക്ക് ഒരുക്കുന്നത്.
25.67 ലക്ഷം രൂപയാണു പദ്ധതിക്കു വിനിയോഗിക്കുന്നത്. വിവിധ ക്യാംപെയ്നുകളും ബോധവൽക്കരണ ക്ലാസുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
എല്ലാ വാർഡുകളിലും നാളികേര സർവേയും അപേക്ഷാഫോറം വിതരണവും നടത്തി.
തെങ്ങുകളുടെ തടം തുറക്കൽ, തെങ്ങിൻതോപ്പുകളിൽ ഇടവിള കൃഷി പ്രോത്സാഹനം, ജൈവ പരിപാലനം, ജലസേചന സൗകര്യമൊരുക്കൽ, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കൽ, പുതിയ തോട്ടങ്ങളുടെ രൂപീകരണം, രോഗ കീടനിയന്ത്രണം, തെങ്ങിനു മരുന്നു തളിക്കൽ എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാകും. സംയോജിത പരിചരണം, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉൽപാദനം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. നാളികേര ഉൽപാദനമേഖലയിൽ വലിയ മാറ്റമാണു പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

