പാലക്കാട് ∙ അട്ടപ്പാടിയിൽ പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട് വിഡിയോയ്ക്ക് പോസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന് അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.സുമേഷ് അറിയിച്ചു. രണ്ടു ദിവസം മുൻപാണ് അട്ടപ്പാടിയിലെ ഒരു വാട്സാപ് ഗ്രൂപ്പിൽ യുവാവ് പെരുമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന വിഡിയോ പ്രചരിച്ചത്.
ഇത് വനംവകുപ്പിന്റെ ആർആർടിയുടെ ഗ്രൂപ്പിലും പ്രചരിച്ചിരുന്നു. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനപാലകർ.
അതേസമയം, പ്രചരിക്കുന്നത് പഴയ വിഡിയോ ആണെന്നും പറയപ്പെടുന്നു. പാമ്പുകൾ ഉൾപ്പെടെ വന്യജീവികളെ പിടികൂടി പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]