പറളി ∙ പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് പറളിയിൽ നടത്തുന്ന ദ്വിദിന ബോധവൽകരണ പരിപാടി ആരംഭിച്ചു. പറളി ഗ്രാമ പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ നടക്കുന്ന പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ ഉദ്ഘാടനം ചെയ്തു.
പറളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രേണുകാ ദേവി അധ്യക്ഷത വഹിച്ചു.
പോഷകാഹാര മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഷനൽ ആയുഷ് മിഷൻ ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ.
കെ.ശ്രീദിവ്യ ക്ലാസ് എടുത്തു. ആയുഷ് വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ആയുഷ് വകുപ്പ് പാലക്കാട് ജില്ലാ പ്രോജക്ട് മാനേജർ ഡോ.
സുനിത വിശദീകരിച്ചു. സ്വച്ഛതാ ഹി സേവ പ്രചാരണ പരിപാടിയെക്കുറിച്ച് ഐആർടിസി ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഫെബിൻ റഹ്മാൻ വിശദീകരിച്ചു.
വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് സാമ്പത്തിക സാക്ഷരതാ കൗൺസിലർ കെ.എ.ചന്ദ്രൻ ക്ലാസ് എടുത്തു. തുടർന്ന് പ്രശ്നോത്തരി മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി.
സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണവും സ്വച്ഛത പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ജില്ലാ വനിതാ- ശിശു വികസന ഓഫിസർ ഡോ. പ്രേമ്ന മനോജ് ശങ്കർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ പി.ടി.അനിൽകുമാർ, സിഡിപിഒ എം.സാജിത, ഫീൽഡ് പബ്ലിസിറ്റി ഓഫിസർ എം.വി.
പ്രജിത്ത് കുമാർ, എം.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ആധാർ ക്യാംപ്, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, പോഷകാഹാര പ്രദർശനം, സർക്കാർ പദ്ധതികളുടെ പ്രദർശനം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ജില്ലാ ലീഡ് ബാങ്ക് മാനേജർ പി.ടി.അനിൽകുമാർ നയിക്കുന്ന ക്ലാസ് ഉണ്ടായിരിക്കും. പോക്സോ നിയമത്തെക്കുറിച്ചും സ്ത്രീ സുരക്ഷാ പദ്ധതികളെക്കുറിച്ചും സഖി വൺസ്റ്റോപ് സെന്റർ കേസ് വർക്കർ അഡ്വ.
അജിത ക്ലാസെടുക്കും. ആവശ്യമായ രേഖകൾ സഹിതം വരുന്നവർക്ക് ആധാർ പുതുക്കാവുന്നതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]