
ഒറ്റപ്പാലം∙ പല്ലാർമംഗലത്തെ നഗരാരോഗ്യ കേന്ദ്രത്തിനു പുതിയ കെട്ടിടം നിർമിക്കുന്നു. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിട്ടുകിട്ടിയ 5 സെന്റ് ഭൂമിയിലാണു കെട്ടിട
നിർമാണം. സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരുനില കെട്ടിടം നിർമിക്കുന്നത്. നഗരസഭാ വിഹിതവും എംഎൽഎ ഫണ്ടും ഉൾപ്പെടെ 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട
നിർമാണം. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യ ഘട്ടം പൂർത്തിയാക്കുന്നത്.
800 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടത്തിൽ പരിശോധനാ മുറി, ഡോക്ടർമാരുടെ മുറി, ഹാൾ, സ്റ്റോർ റൂം, ശുചിമുറികൾ എന്നിവയാണു വിഭാവനം ചെയ്യുന്നത്.
ഡോക്ടർക്കു പുറമേ നഴ്സ്, ഫാർമസിസ്റ്റ് ഉൾപ്പെടെ 5 ജീവനക്കാർ ഇവിടെയുണ്ടാകും. ഉച്ചയ്ക്കു 12 മുതൽ വൈകിട്ട് ആറര വരെ ഒപിയിൽ ചികിത്സ ലഭിക്കും. നിലവിൽ പല്ലാർമംഗലത്തു വാടകക്കെട്ടിടത്തിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്.
‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതി പ്രകാരം പല്ലാർമംഗലം സ്വദേശി സുരേഷ് മേനോൻ ആണു കെട്ടിടം നിർമിക്കാൻ 2 വർഷം മുൻപ് 5 സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകിയത്. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഉടൻ ഉണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]