
ചിറ്റൂർ ∙ ആളിയാറിൽ നിന്നു കൂടുതൽ വെള്ളം തുറന്നു. മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ ജലനിരപ്പ് ഉയരുമെന്നതിനാൽ ചിറ്റൂർ പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും നിലംപതികളിലൂടെ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് നിർദേശിച്ചു.
ഇന്നലെ ഉച്ചയോടെ ആളിയാർ ഡാമിൽ നിന്നും സെക്കൻഡിൽ 1278 ഘനയടി എന്ന തോതിൽ വെള്ളം തുറന്നു വിട്ടിട്ടുണ്ട്. കൂടാതെ ആളിയാർ ഡാമിന്റെ വ്യഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ മൂലത്തറയിലേക്കുള്ള നീരൊഴുക്ക് ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.
ഇതേത്തുടർന്ന് മൂലത്തറ റെഗുലേറ്ററിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവും ഒരു ഷട്ടർ 20 സെന്റിമീറ്ററും തുറന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ചിറ്റൂർപ്പുഴയിൽ വെള്ളത്തിന്റെ അളവ് കൂടാനിടയുണ്ട്. കൂടാതെ മൂലത്തറ റെഗുലേറ്ററിനു താഴെയുള്ള നിലംപതി, ചിറ്റൂർ ഗവ.
കോളജിനു സമീപത്തുള്ള നിലംപതി തുടങ്ങിയവ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും നിലംപതികളിലൂടെ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]