
സിനിമാ ചിത്രീകരണത്തിനിടെ റോഡ് തകർന്നെന്ന് പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മലമ്പുഴ റിങ് റോഡ് കൊല്ലങ്കുന്ന് പാലത്തിനു സമീപം സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി റോഡ് തകർന്നെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. നടൻ ജയസൂര്യ നായകനാകുന്ന ആട്–3 എന്ന സിനിമയുടെ ചിത്രീകരണമാണ് ഈ ഭാഗത്ത് നടന്നിരുന്നത്. മഴകാരണം 2 ദിവസം മുൻപ് ചിത്രീകരണം നിർത്തിയിരുന്നു. എന്നാൽ വലിയ വാഹനങ്ങൾക്കു പോകാനായി പാലത്തിനു സമീപം റോഡിലെ മണ്ണ് കോരിക്കളഞ്ഞിരുന്നു. ഇതിനെതുടർന്നുണ്ടായ കുഴിയിൽ മഴയത്ത് വെള്ളം നിറഞ്ഞതോടെ യാത്ര ദുരിതത്തിലായി. ഇത് ശരിയാക്കണമെന്നുപറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
തുടർന്ന് പൊലീസ് ഇടപെട്ട് ഇന്ന് റോഡ് നന്നാക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റിങ് റോഡ് പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ കൊല്ലങ്കുന്ന്– ഏലാക്ക്– വേലാംപറ്റ പ്രദേശവാസികൾക്ക് ഈ താൽക്കാലിക വഴിയാണ് ഏക ആശ്രയം.