എടത്തനാട്ടുകര∙ മണ്ണാർക്കാട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി മൻസിൽ അബൂബക്കറിന് മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള പണം കൈമാറിയ ഉമ്മ സൈനബ ഹജ്ജുമ്മ മകന് വോട്ട് നൽകാൻ കഴിയാതെ വിടപറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉമ്മയിൽ നിന്ന് പണവും പത്രികയും സ്വീകരിച്ച് കവിളിൽ മുത്തം നൽകിയാണ് മൻസിൽ അബൂബക്കർ പത്രിക സമർപ്പണത്തിന് പുറപ്പെട്ടത്.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ മരിച്ചു. വൈകിട്ട് കരുവരട്ട
ജുമാമസ്ജിദിൽ കബറടക്കി. യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീൻ, എൽഡിഎഫ് ഒറ്റപ്പാലം സ്ഥാനാർഥി കെ.പ്രേംകുമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വീട്ടിലെത്തിയിരുന്നു.
സ്ഥാനാർഥിയുടെ ഇന്നും നാളെയും ഉള്ള പ്രചാരണ പരിപാടികൾ മാറ്റിവച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

