
പാലക്കാട് ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിവിൽ സ്റ്റേഷൻ റോഡിൽ നാളെ ഗതാഗത നിയന്ത്രണം : പാലക്കാട് ∙ടാറിങ് പ്രവൃത്തി നടത്തുന്നതിനാൽ ഐഎംഎ ജംക്ഷൻ – സിവിൽ സ്റ്റേഷൻ റോഡിൽ നാളെ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്നു പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ഇന്നു നിശ്ചയിച്ചിരുന്ന പ്രവൃത്തിയാണു സാങ്കേതിക കാരണങ്ങളാൽ നാളേക്കു മാറ്റിയത്.
അധ്യാപക ഒഴിവ്
വടക്കഞ്ചേരി∙ആയക്കാട് സിഎ ഹയർ സെക്കൻഡറി സ്കൂളിൽ, ഹൈസ്കൂൾ എച്ച്എസ്ടി മലയാളം വിഭാഗത്തിലെ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28നു രാവിലെ 10നു നടക്കും. ഭിന്നശേഷിക്കാർക്കാണ് അവസരം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ നേരിട്ടു ഹാജരാക്കുക.
സൗജന്യ നേത്ര ശസ്ത്രക്രിയ ക്യാംപ് 30ന്
പാലക്കാട് ∙നല്ലേപ്പിള്ളി മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്നു 30നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ ശസ്ത്രക്രിയ ക്യാംപ് നടത്തുന്നു. ഫോൺ: 9400282265, 6235692736.
റേഷൻ കാർഡ്: മസ്റ്ററിങ് പൂർത്തിയാക്കണം
ഒറ്റപ്പാലം∙താലൂക്കിൽ കെവൈസി മസ്റ്ററിങ് നടത്താത്ത എഎവൈ-പിഎച്ച്എച്ച് റേഷൻ കാർഡ് അംഗങ്ങൾ 30നു മുൻപു റേഷൻ കടയിലെത്തി മസ്റ്ററിങ് പൂർത്തിയാക്കണം.ഇ-പോസ് യന്ത്രം വഴി മസ്റ്ററിങ് നടത്താത്ത എഎവൈ -പിഎച്ച്എച്ച് റേഷൻ കാർഡുകളിലെ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസം മുതൽ റേഷൻ വിഹിതം ലഭ്യമാകില്ലെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. ഫോൺ: 0466-2244397, 9188527386.