വി.എസ്.അച്യുതാനന്ദനു ശേഷം മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.പ്രഭാകരൻ തന്റെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഓർമകൾ പങ്കുവയ്ക്കുന്നു…
എനിക്ക് 798 വോട്ട്, എതിർ സ്ഥാനാർഥിക്കു കിട്ടിയത് വെറും 18 വോട്ട്. എന്റെ 28ാം വയസ്സിലെ കന്നി തദ്ദേശമത്സര വിജയം ഇങ്ങനെയായിരുന്നു.1983ൽ മരുതറോഡ് പഞ്ചായത്തിലെ കണ്ടാത്തുപ്പാറ വാർഡിലായിരുന്നു മത്സരം.
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ മാധവ മേനോൻ ഉൾപ്പെടെയുള്ളവരുടെ നിർബന്ധത്താലാണു ഡിവൈഎഫ്ഐ നേതാവായ ഞാൻ മത്സരിക്കുന്നത്.
മാധവ മേനോൻ അധ്യക്ഷനായി ഞാൻ ഉൾപ്പെടുന്ന 9 അംഗ ഭരണസമിതി പഞ്ചായത്ത് ഭരണം ഏറ്റെടുത്തു. 1987ൽ വീണ്ടും ഇതേ വാർഡിൽ നിന്നു ജയിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റായി.
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ഏഴിനം വികസന പദ്ധതികൾ ആദ്യം ഏറ്റെടുത്തു നടപ്പാക്കിയതു മരുതറോഡ് പഞ്ചായത്തായിരുന്നു. സംസ്ഥാനത്തെ ആദ്യ അംബേദ്കർ ഗ്രാമമായി പടലിക്കാടിനെ മാറ്റിയെടുത്തു.
പിന്നീടു സംഘടനാ പ്രവർത്തനത്തിലേക്കു തിരിഞ്ഞു. ഒട്ടേറെ മുതിർന്ന നേതാക്കളുടെ സമ്മർദത്തിനു വഴങ്ങിയാണു ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നത്.
യുഡിഎഫ് സ്വാധീനമുള്ള പിരായിരി ഉൾപ്പെടുന്ന മലമ്പുഴ ഡിവിഷനിൽ നിന്നു ജില്ലാ പഞ്ചായത്തിലേക്ക് 1995ലാണു നല്ലനിലയിൽ ജയിക്കുന്നത്.
പിന്നീടു തദ്ദേശ മത്സരം ഉണ്ടായില്ല. മലമ്പുഴ നിയോജകമണ്ഡലം സ്ഥാനാർഥിയായി എന്നെ പരിഗണിക്കുകയും പിന്നീടു മാറിനിൽക്കുകയും ചെയ്തെങ്കിലും വി.എസ്.അച്യുതാനന്ദനും ടി.ശിവദാസമേനോനും ഉൾപ്പെടെയുള്ളവർക്കായി പ്രചാരണം നയിച്ചു.
തദ്ദേശപ്രതിനിധിയായതിന്റെ മെച്ചം ഇപ്പോൾ എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ഊർജമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

