വാണിയംകുളം ∙ ‘‘ഒരു സ്ത്രീ നാടകം തൊഴിലായി സ്വീകരിച്ചത് ഉൾക്കൊള്ളാൻ അന്നത്തെ കാലത്തു സമൂഹത്തിനായിരുന്നില്ല. ഞാനനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധി അതായിരുന്നു.
പക്ഷേ അന്നും ചങ്കൂറ്റത്തോടെ, നാടകമാണ് എന്റെ തൊഴിൽ എന്നു പറയാൻ എനിക്കഭിമാനമായിരുന്നു’’, തന്റെ ജീവിതത്തെ ചേർത്തുവച്ച്, നാടകത്തെക്കുറിച്ചു ടി.കെ ഭാരതി പറഞ്ഞ വാക്കുകളാണിത്. നാലാം ക്ലാസിൽ കൈകൊട്ടിക്കളി പഠിച്ചു കലാരംഗത്തേക്കു ചുവടു വച്ചു.
‘സർപ്പവ്യൂഹം’ എന്ന നാടകത്തിലൂടെ ആദ്യമായി വേദിയിലെത്തി.
1974ൽ അരങ്ങിന്റെ വെളിച്ചത്തിലേക്കു ഭാരതി പ്രവേശിക്കുമ്പോൾ അതു വലിയ വെല്ലുവിളിയായിരുന്നു. ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏതു കലാകാരനും ഉയരാമെന്നാണ് എന്റെ അനുഭവം എന്ന് ടി.കെ ഭാരതി അന്നു പറഞ്ഞിരുന്നു. തൃശൂർ ആകാശവാണി നിലയത്തിൽ റേഡിയോ നാടകത്തിലൂടെയും ടി.കെ ഭാരതി സജീവമായി.
കന്യാകുമാരിയിലൊരു കടങ്കഥ, ഇന്ധനം, പ്രതിഭാസം തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ചാലക്കുടി സാരഥി, കൊച്ചിൻ സംഘമിത്ര, കലാശാല തൃപ്പൂണിത്തുറ അടക്കമുള്ള നാടക ട്രൂപ്പുകളിൽ വേദികളിൽ നിറഞ്ഞാടി.
10 വർഷം പ്രഫഷനൽ നാടകത്തിൽ അഭിനയിച്ചു.
ഉപ്പ്, ഞാവൽപ്പഴം എന്നീ സിനിമകളിലൂടെയാണു വെള്ളിത്തിരയിൽ എത്തിയത്. നടനും നാടക സംവിധായകനുമായ തിലകനായിരുന്നു പ്രഫഷനൽ നാടകരംഗത്തെ ഗുരു.
ആകാശവാണിയിലെ നാടകങ്ങളിൽ ശ്രീമൂലനഗരം മോഹനനെയും ഗുരുവായി സ്വീകരിച്ചു.നെല്ലിക്കോട് ഭാസ്കരൻ, നിലമ്പൂർ ബാലൻ, കോഴിക്കോട് ശാന്താദേവി, ബാലകൃഷ്ണപിള്ള, ടി.ജി. രവി, എൻ.എഫ്.
വർഗീസ് എന്നിവർക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പ്രേംജി, എൻ.എൻ.
പിള്ള, മാള അരവിന്ദൻ, കലാശാല ബാബു, വിക്രമൻ നായർ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം പ്രഫഷനൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു വഴിയും കുറേ നിഴലുകളും എന്ന നാടകത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
1989ൽ ടി.കെ ഭാരതി പ്രഫഷനൽ നാടകരംഗത്തുനിന്നു വിടപറഞ്ഞു.
15 വർഷത്തോളം നീണ്ട നാടക ജീവിതത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. വിക്രം സാരാഭായി സ്പേസ് സെന്റർ നടത്തിയ സംസ്ഥാന നാടകമത്സരത്തിൽ നല്ല നടിയായി തിരഞ്ഞെടുക്കപ്പെടുകയും കെഎസ്ആർടിസി നടത്തിയ സംസ്ഥാന നാടക മത്സരത്തിൽ രണ്ടുതവണ നല്ല നടിക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
നാടകത്തെ മരണം വരെയും ജീവിതത്തോടു ചേർത്തുപിടിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

