അഗളി ∙ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് ഇഹ്ലാസ് അലിയുടെ നേതൃത്വത്തിൽ 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ അട്ടപ്പാടി മലയിൽ ഉൾവനത്തിൽ 4 തോട്ടങ്ങളിലായി 1682 കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ ജെ.ആർ.അജിത്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപ്, ലക്ഷ്മണൻ, ഭോജൻ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

