കൽപാത്തി ∙ രഥോത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾക്കായി ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം കൽപാത്തിയിൽ പരിശോധന നടത്തി.
തിരക്കു നിയന്ത്രണം, സുഗമമായ രഥപ്രയാണവും ഒപ്പം ഭക്തർക്കു ദർശനവും, വഴിയോര കച്ചവടം എവിടെയൊക്കെ നിയന്ത്രിക്കണം, വാഹന പാർക്കിങ് സൗകര്യം ഉൾപ്പെടെ വിലയിരുത്താനാണ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. രഥപ്രയാണം നടക്കുന്ന ഗ്രാമവീഥികളിലെല്ലാം സംഘം പരിശോധന നടത്തി.
കൽപാത്തിയിലെ റോഡ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു.
പരിശോധനയിൽ പലയിടത്തും പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലെന്നു കണ്ടെത്തി.
അച്ചൻപടിയിൽ സ്ലാബും തകർന്നുകിടക്കുകയാണ്. ക്ഷേത്രം ഭാരവാഹികളുമായും സംഘം ചർച്ച നടത്തി.
രഥോത്സവ സമയങ്ങളിൽ ശുദ്ധജലം, 24 മണിക്കൂർ ചികിത്സാ സൗകര്യം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പാക്കണമെന്നു കലക്ടർ നിർദേശിച്ചിരുന്നു. തിരക്കു നിയന്ത്രിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾ ടൗൺ നോർത്ത് ഇൻസ്പെക്ടർ എം.ബി.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദീകരിച്ചു.
രഥപ്രയാണം സുഗമമാക്കാനായി നേരത്തെ തന്നെ തഹസിൽദാർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
ഇതിന്റെ വിശദാംശങ്ങൾ തഹസിൽദാർ വിശദീകരിച്ചു. നഗരസഭാംഗങ്ങളായ സുഭാഷ് കൽപാത്തി, വി.ജ്യോതിമണി എന്നിവരും കാര്യങ്ങൾ വിശദീകരിച്ചു.
നവംബർ 7 മുതൽ 17 വരെയാണ് രഥോത്സവം. നവംബർ 8ന് രഥോത്സവത്തിനു കൊടിയേറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

