പാലക്കാട് ∙ മലമ്പുഴ ചേമ്പനയിൽ അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടി ആരോഗ്യവാനാകുന്നു. തൃശൂർ സുവോളജിക്കൽ പാർക്കിലെ വിദഗ്ധ ചികിത്സയിലാണ് ആരോഗ്യം തിരിച്ചു പിടിച്ചത്.
മുൻ കാലുകളിലെ ചതവു മാറാൻ മരുന്നു നൽകുന്നുണ്ട്. പുലിക്കുട്ടിയുടെ രക്തവും വിസർജ്യവും പരിശോധിച്ചു മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കി.
രണ്ടു ഡോക്ടർമാരും മൃഗശാല പരിപാലകരും ചേർന്നുള്ള സംഘമാണു പരിചരിക്കുന്നത്. ചിക്കനും മട്ടനും ബീഫും ഉൾപ്പെടെ കഴിക്കുന്നുണ്ട്.
മടി കൂടാതെ മരുന്നും കഴിക്കുന്നുണ്ട്. നടക്കുന്നുണ്ടെങ്കിലും ഓടാനും ചാടാനും അധികം ശ്രമിക്കുന്നില്ല.
ഇതിനു സമയമെടുക്കുമെന്നു വെറ്ററിനറി ഡോക്ടർമാർ പറയുന്നു. പരിചരിക്കുന്നവരോടും സൗഹൃദ സ്വഭാവമാണ്.
20നു രാവിലെ മലമ്പുഴ അകമലവാരം ചേമ്പനയിലെ ആക്കാശ്ശേരി എം.ജോസിന്റെ പറമ്പിനു സമീപത്തു നിന്നാണ് ഒരു വയസ്സുള്ള പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്.
മുന്നിലെ രണ്ടു കാലുകൾക്കു ചതവുണ്ടായിരുന്നു. പാറയുടെ മുകളിൽ നിന്നു വീണാകാം ചതവുണ്ടായതെന്നു സംശയിക്കുന്നു.
സാധാരണ ഒരു വയസ്സുള്ള പുലിക്കുട്ടി അമ്മപ്പുലിക്കൊപ്പം ഇരതേടാൻ പഠിക്കുന്ന പ്രായമാണ്. അസുഖമുള്ളതോ, പരുക്കേറ്റതോ ആയ അതിജീവിക്കാൻ സാധ്യതയില്ലാത്ത പുലിക്കുട്ടികളെ അമ്മപ്പുലി ഉപേക്ഷിച്ചു പോകാറുണ്ട്.
അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടതോ, അമ്മപ്പുലി അന്വേഷിച്ചു കാണാതെ പോയതോ ആകാമെന്നു സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുലിക്കുട്ടിയെ കണ്ടെത്തിയ ചേമ്പനയിലെ പ്രദേശം ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും മറ്റു പുലിയുടെ കാൽപാടുകൾ കണ്ടെത്താനായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]