പാലക്കാട് ∙ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കപടഭക്തി കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ കഥാപാത്രമായെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അധികാരത്തിലെത്തി പത്താമത്തെ വർഷത്തിലേക്കു കടക്കുമ്പോൾ കേരളത്തെ രക്ഷിക്കുമെന്നു പറഞ്ഞു നടത്തുന്ന പരിപാടികൾ തോൽവി ഭയന്നുള്ള വിഭ്രാന്തി കൊണ്ടാണെന്നും യുഡിഎഫ് നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.
ഉള്ള ബഹുമാനം പോലും പിണറായി ഇല്ലാതാക്കി.
അയ്യപ്പസംഗമത്തിനായി മുന്നിട്ടിറങ്ങിയ പിണറായി വിജയൻ മുൻ നിലപാടുകൾ തിരുത്താൻ തയാറാകുമോ? ശബരിമലയിലെ ആചാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയ ഒന്നാം പിണറായി സർക്കാരിന്റെ നിലപാട് തിരുത്തുമോ?
നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പാക്കുമോ? യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ആവേശത്തോടെ സ്വീകരിക്കുന്ന പിണറായി വിജയനും ആ ലൈനിലാണു ചിന്തിക്കുന്നത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർമ വേണം. തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച ഇടതുസർക്കാർ പ്രഖ്യാപിച്ച വികസനസദസ്സും കാപട്യമാണ്.
സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന വികസനസദസ്സ് യുഡിഎഫ് ബഹിഷ്കരിക്കും. ഇടതുഭരണസമിതികളുടെ വീഴ്ചകൾക്കെതിരെ കുറ്റപത്രം അവതരിപ്പിക്കും.
യുഡിഎഫ് തദ്ദേശ സ്ഥാപനങ്ങൾ ചെയ്ത കാര്യങ്ങൾ ജനങ്ങളോടു വിശദീകരിക്കും. നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽമരയ്ക്കാർ മാരായമംഗലം അധ്യക്ഷനായിരുന്നു.
വി.കെ.ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, എൻ.ഷംസുദ്ദീൻ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, തോമസ് ഉണ്ണിയാടൻ, വി.ടി.ബൽറാം, വി.എസ്.വിജയരാഘവൻ, ബി.അബ്ദുൽ മുത്തലിബ്, കെ.എ.തുളസി, സി.ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, രമ്യ ഹരിദാസ്, കളത്തിൽ അബ്ദുല്ല, ടി.സിദ്ദിഖ്,കെ.എ.ചന്ദ്രൻ, ജോബി ജോൺ, കെ.രാജൻ, ബി.
രാജേന്ദ്രൻ നായർ, ടി.എം.ചന്ദ്രൻ, എം.എം.ഹമീദ്, പി.ഇ.എ സലാം, പി.ഡി.ഉലഹന്നാൻ, സുരേഷ് വേലായുധൻ, കെ.ശിവാനന്ദൻ, പി.വി.രാജേഷ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]