
പാലക്കാട് ∙ വിവിധ ആവശ്യങ്ങൾക്കായി ജില്ലാ പഞ്ചായത്തിലേക്ക് എത്തുന്നവർക്ക് ദുരിതമായി ഓഫിസിനു മുന്നിലെ തകർന്ന റോഡ്. ഈ റോഡ് കടന്ന് ഓഫിസിലെത്തുമ്പോഴേക്കും നടുവൊടിയും.
ഇക്കഴിഞ്ഞ ജനുവരിയിൽ ഇവിടെ ഓഫിസ് നടത്തുന്ന അഭിഭാഷകൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, മഴ പെയ്തതോടെ റോഡ് വീണ്ടും തകർന്നു.
റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ ഇരുവശത്തു കൂടിയുള്ള നടപ്പാതയിലൂടെയായി ഓട്ടോ അടക്കമുള്ള വാഹനങ്ങളുടെ യാത്ര.ജില്ലാ പബ്ലിക് ലൈബ്രറി, ജില്ലാ പഞ്ചായത്ത് ഓഫിസ്, ഗെസ്റ്റ് ഹൗസ്, ജഡ്ജിമാരുടെ ബംഗ്ലാവ്, എക്സൈസ് ഓഫിസ്, നെഹ്റു യുവകേന്ദ്ര ഓഫിസ്, ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ് ഓഫിസ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലേക്കു പോകാനുള്ള വഴിയാണിത്.
മഴ പെയ്താൽ കാൽനട
യാത്ര പോലും ദുരിതത്തിലായി. രാത്രി ഇരുചക്രവാഹനങ്ങൾ കുഴികളിൽപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നതു പതിവാണെന്നു നാട്ടുകാർ പറയുന്നു.
റോഡ് നവീകരണത്തിനായി 20 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നടപടി പൂർത്തിയാക്കിയ ശേഷം നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും നഗരസഭാംഗം എസ്.ഷൈലജ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]