
കൽപാത്തി ∙ കാഞ്ചി ശങ്കരാചാര്യർ ചന്ദ്രശേഖരേന്ദ്ര സ്വാമികളുടെ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കാഞ്ചി കാമകോടി പീഠം ശ്രീ ശങ്കരാചാര്യ സേവാ സമിതി ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഭജനോത്സവം നാളെ മുതൽ ഓഗസ്റ്റ് 10 വരെ പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി മണ്ഡപത്തിൽ നടക്കും. നാളെ രാവിലെ 5നു മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 5നു വേദപാരായണത്തോടെ ഗ്രാമപ്രദക്ഷിണം, ഭജന, നാഗസ്വരം എന്നിവ ഉണ്ടായിരിക്കും.
26നു രാവിലെ 9ന് ശിവ അഷ്ടപദി, രാത്രി 9നു ദിവ്യനാമഭജന. 27നു രാവിലെ 9നു തിരുവിശൈനല്ലൂർ രാമകൃഷ്ണ ഭാഗവതരുടെ ആചാര്യതയിൽ മീനാക്ഷി സുന്ദരേശ്വര കല്യാണം ചടങ്ങു നടക്കും.
28 മുതൽ ഓഗസ്റ്റ് 4 വരെ ഭരണീധര ശാസ്ത്രികളുടെ ആചാര്യതയിൽ ഋഗ്വേദ സംഹിത ഹോമം നടക്കും.
രാവിലെ 7 മുതൽ 11.30 വരെ ഹോമവും പൂജയും വൈകിട്ട് 5 മുതൽ 6.15 വരെ സഹസ്രനാമ അർച്ചന, ദീപാരാധന ചടങ്ങുകളും ഉണ്ടായിരിക്കും. 28 മുതൽ ഓഗസ്റ്റ് 3 വരെ ഗണേശ ശർമയുടെ ആചാര്യതയിൽ കാഞ്ചി ശങ്കരാചാര്യ സ്വാമി ചരിത സപ്താഹം നടക്കും. വൈകിട്ട് 6.30 മുതൽ 8.30 വരെയാണു യജ്ഞം.
4നു വൈകിട്ട് 6.30നു പുഷ്പാഭിഷേകവും ഉണ്ടായിരിക്കും. 5നു പകൽ 9 മുതൽ 5.30 വരെ സമ്പൂർണ നാരായണീയ യജ്ഞം. വൈകിട്ട് 6നു ശ്രീരംഗം സുജാത ഗണേഷും സംഘവും നാമസങ്കീർത്തനം അവതരിപ്പിക്കും.
6നു രാവിലെ 9 മുതൽ ഒന്നു വരെ തൃപ്പൂണിത്തുറ പി.എസ്.രാമചന്ദ്ര ഭാഗവതർ അവതരിപ്പിക്കുന്ന ഗുരുകീർത്തനം, വൈകിട്ട് 4നു കൽപാത്തി ഗീതാഗ്രാമത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ ഭഗവത്ഗീതാ പാരായണ യജ്ഞം.
7നു രാവിലെ 9 മുതൽ ചെന്നൈ അശ്വിൻകുമാർ ഭാഗവതർ ഗീതഗോവിന്ദം മഹാകാവ്യം അഷ്ടപദി അവതരിപ്പിക്കും. വൈകിട്ട് 6നു മട്ടാഞ്ചേരി ശ്രീനാമ പ്രചാർ പ്രതിഷ്ഠാൻ വിഠോഭാ ദേവസ്ഥാനത്തിന്റെ അഭംഗ് ഭജന. 8നു രാവിലെ 9നു മുംബൈ ശ്രീകാന്ത് ഗോപാലകൃഷ്ണ ഭാഗവതരും സംഘവും സമ്പ്രദായ ഭജന അവതരിപ്പിക്കും.
വൈകിട്ട് 4നു മുംബൈ സുന്ദർ രാമ ഭാഗവതരുടെ നേതൃത്വത്തിൽ ദിവ്യനാമ ഭജന. 9നു വൈകിട്ട് 4നു ഗോവിന്ദരാജപുരം അരവിന്ദ് ചൂഡാമണി ഭാഗവതരുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ലീലാ തരംഗിണി, രാമദശാദി കീർത്തനം. വൈകിട്ട് 7നു നൂറണി ചൂഡാമണി ഭാഗവതർ ദിവ്യനാമ ഭജൻ അവതരിപ്പിക്കും.
സമാപന ദിനമായ 10നു രാവിലെ 9.30ന് ഉഞ്ഛവൃത്തി, 10 മുതൽ മേലാർകോട് രവി ഭാഗവതർ നയിക്കുന്ന സീതാ കല്യാണ ഉത്സവം. വൈകിട്ട് 5.30ന് ഹൈദരാബാദ് ജെ.എസ്.ശ്രീരാം ഭാഗവതരുടെ നേതൃത്വത്തിൽ വസന്തോത്സവത്തോടെ സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]