
ഒറ്റപ്പാലം∙ റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു ക്ലിപ്പുകൾ കയറ്റിവച്ച നിലയിൽ കണ്ടെത്തിയത് മറ്റൊരു ട്രെയിൻ അതിക്രമത്തിന് 2 വർഷം തികയാനിരിക്കെ. 2023 സെപ്റ്റംബർ 13നു തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസിനു നേരെയാണ് ഇതേഭാഗത്തു കല്ലേറുണ്ടായത്.
അന്നു യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും എസി കംപാർട്മെന്റിലെ ജനൽ ചില്ലു തകർന്നിരുന്നു. വിജനമായ പ്രദേശത്തു നിരീക്ഷണ ക്യാമറകളുടെ സഹായം പോലും ലഭിക്കാത്തതിനാൽ ഈ കേസിൽ അന്വേഷണം വഴിമുട്ടിയ സാഹചര്യമാണ്.
ട്രാക്കിനു മുകളിൽ ക്ലിപ്പുകൾ വച്ച കേസിലും സമാനമായ പ്രതിസന്ധി പൊലീസിനു മുന്നിലുണ്ട്.
ഒറ്റപ്പാലം പൊലീസിന്റെയും ആർപിഎഫിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകളാണു കഴിഞ്ഞ ദിവസം പാലക്കാട്ടേക്കുള്ള ട്രാക്കിനു മുകളിൽ കാണപ്പെട്ടത്.
പാലക്കാട് ഭാഗത്തേക്കുള്ള മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.പിന്നീടു നടത്തിയ പരിശോധനയിൽ പാളത്തിനു മുകളിൽ 5 ഇരുമ്പു ക്ലിപ്പുകൾ കണ്ടെത്തുകയായിരുന്നു. ഉറപ്പുള്ള ഇരുമ്പായതിനാൽ അപകടസാധ്യത ഉണ്ടായിരുന്നുവെന്നാണു വിലയിരുത്തൽ.
ട്രെയിൻ അട്ടിമറി ലക്ഷ്യമിട്ട് ക്ലിപ്പുകൾ വച്ചെന്ന കുറ്റത്തിനാണ് അന്വേഷണം പുരോഗമിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]