പാലക്കാട് ∙ സപ്ലൈകോ നെല്ലു സംഭരണത്തിൽ കഴിഞ്ഞ രണ്ടാംവിളയിൽ മേയ് ഒന്നു മുതൽ സ്ഥിരീകരിച്ച പിആർഎസുകളിൽ വിലവിതരണത്തിനു നടപടിയായില്ല. ഏപ്രിൽ 30 വരെ സ്ഥിരീകരിച്ച പിആർഎസുകളിലാണ് ഇപ്പോൾ എസ്ബിഐ, കനറാ ബാങ്കുകൾ മുഖേന വില നൽകുന്നത്.
ഇതിനായി 100 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചിരുന്നു. മേയ് ഒന്നു മുതൽ പാസാക്കിയ പിആർഎസുകളിൽ തുക നൽകണമെങ്കിൽ സർക്കാർ കൂടുതൽ തുക സപ്ലൈകോയ്ക്ക് അനുവദിക്കണം. ഇതിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ വില വിതരണം വീണ്ടും സ്തംഭിക്കും.
ഇക്കാര്യം സപ്ലൈകോ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം മാസം തോറുമുള്ള കണക്കുകൾ സമർപ്പിച്ച് കേന്ദ്രത്തിൽ നിന്നുള്ള വിഹിതം നേടിയെടുക്കാനും സപ്ലൈകോ ശ്രമിക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ ഇതുവരെ പകുതി കർഷകർക്കു മാത്രമേ രണ്ടാംവിള നെല്ലിന്റെ വില നൽകിയിട്ടുള്ളൂ.
ഇനിയും വില കാത്ത് 33,000 കർഷകർ
നെല്ലുവില വിതരണം വേഗത്തിലാക്കണമെന്നു ജില്ലാ വികസന സമിതി യോഗത്തിലടക്കം ജനപ്രതിനിധികൾ നിർദേശിച്ചെങ്കിലും ജില്ലയിൽ ഇനിയും 33,327 കൃഷിക്കാർക്കു രണ്ടാംവിള നെല്ലിന്റെ വില കിട്ടാനുണ്ടെന്നാണു കണക്ക്.
മേയ് ഒന്നു മുതൽ സ്ഥിരീകരിച്ച പിആർഎസുകളുടെ കണക്കാണിത്. ഈയിനത്തിൽ 243.94 കോടി രൂപ ജില്ലയിലെ കർഷകർക്കു നൽകണം.
സർക്കാർ അടിയന്തരമായി 250 കോടി രൂപയെങ്കിലും അനുവദിച്ചാൽ മാത്രമേ പാലക്കാട്ടെ നെല്ലുവില വിതരണം പൂർത്തിയാക്കാനാകൂ. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നു വിഹിതം ലഭിച്ചാൽ മാത്രമേ സപ്ലൈകോയ്ക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]