
ഊട്ടി∙ ഊട്ടിക്കു സമീപമുള്ള പേരാറിൽ കടയുടെ ചില്ലു തകർത്ത് കഴിഞ്ഞ ദിവസം ഐസ്ക്രീം നുണയാൻ എത്തിയ മോഷ്ടാവു ചില്ലറക്കാരനല്ല. രോമക്കുപ്പായക്കാരനായ ഭീകരൻ.
മലയാളിയായ വി.പി.രവീന്ദ്രന്റെ റിസോർട്ട് കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം ഒരു കരടി ചില്ലു തകർത്ത് അകത്തു കയറിയത്. കടയ്ക്കുള്ളിൽ കയറിയ കരടി ഐസ്ക്രീം എടുത്തു കഴിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. അർധരാത്രി എത്തിയ കരടി ആദ്യം കതകു തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്നാണ് ചില്ലു തകർത്ത് അകത്തു കയറിയത്. തകർന്ന ചില്ല് ദേഹത്ത് പതിച്ചെങ്കിലും അത് കാര്യമാക്കാതെയാണ് ഉള്ളിലേക്ക് കടന്ന കരടി ഫ്രിജ് തുറന്ന് ഐസ്ക്രീം എടുത്ത് തിന്നുന്നത്.
കടയിലുണ്ടായിരുന്ന മുട്ടകളും അകത്താക്കിയാണ് സ്ഥലം മോഷ്ടാവ് വിട്ടത്. രവീന്ദ്രന്റെ റിസോർട്ടിനു സമീപം പുലിയും കരിമ്പുലിയും കരടിയുമെല്ലാം പതിവായി എത്താറുണ്ട്. എന്നാൽ ചില്ലു തകർത്ത് കടയ്ക്ക് അകത്തു കയറുന്നത് ആദ്യമായാണെന്നു രവീന്ദ്രൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]