
പാലക്കാട് ∙ കൽമണ്ഡപം, ചിറ്റൂർ റോഡ് എന്നിവിടങ്ങളിൽ നിന്നു കോട്ടമൈതാനം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്കായി ഐഎംഎ ജംക്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപിക്കാത്തത് വാഹന യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. സിഗ്നൽ ഇല്ലാത്തതു കാരണം കൽമണ്ഡപത്തു നിന്നും ചിറ്റൂർ റോഡിൽ നിന്നും ഒരേസമയം വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാൻ സാധ്യതയേറെയാണ്. പലപ്പോഴും വാഹനങ്ങൾ ഇടിക്കുന്നതും യാത്രക്കാർ തമ്മിലുള്ള തർക്കങ്ങളും ഇവിടം പതിവു കാഴ്ചയാണ്.
ജംക്ഷനിൽ പകൽ സമയങ്ങളിലും വൈകിട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്.
നിലവിൽ ഐഎംഎ ജംക്ഷനിൽ ഇരു ഭാഗങ്ങളിലേക്കു മാത്രമാണ് സിഗ്നൽ സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. കോട്ടമൈതാനത്തിൽ നിന്നു കൽമണ്ഡപം, ചിറ്റൂർ ഭാഗത്തേക്കും മറ്റൊന്നു സ്റ്റേഡിയം ബൈപാസ് റോഡിൽ നിന്നു കോട്ടമൈതാനത്തേക്ക് തിരിയുന്ന ഭാഗത്തേക്കുമാണ് സിഗ്നൽ സംവിധാനമുള്ളത്.
സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നു കോട്ടമൈതാനത്തേക്കും ചിറ്റൂർ റോഡിലേക്കും തിരിയുന്ന സ്വകാര്യ ബസുകൾ പലപ്പോഴും
എതിർഭാഗത്തു നിന്നു വരുന്ന ചെറിയ വാഹനങ്ങളെ ശ്രദ്ധിക്കാറില്ല. ഇരുചക്ര വാഹനങ്ങൾ സ്വയം വെട്ടിമാറിയില്ലെങ്കിൽ ഇടിച്ചു തെറിപ്പിക്കുന്ന അവസ്ഥയാണുള്ളത്.
സ്ത്രീകളും മുതിർന്ന ആളുകളും ഉൾപ്പെടെയുള്ള വാഹന യാത്രക്കാരാണ് ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്. സിഗ്നൽ സംവിധാനം വേണമെന്നത് വാഹന യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ്.
രാത്രിയിൽ ഐഎംഎ ജംക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല എന്ന പരാതിയുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]