
കൂറ്റനാട് ∙ ഒരു ഭാഗത്ത് ചെളിനിറഞ്ഞ വെള്ളക്കെട്ട്. മറുഭാഗത്ത് കുണ്ടും കുഴിയും.
ഇവയെല്ലാം നോക്കി മാത്രമെ ചലിശ്ശേരി കൂറ്റനാട് റോഡിലൂടെ യാത്ര ചെയ്യാനാകൂ. ചാലിശ്ശേരി മുതൽ കൂറ്റനാട് വരെയുള്ള നാല് കിലോമീറ്റർ റോഡിൽ കഴിഞ്ഞവർഷം മാത്രം നാൽപതോളം അപകടങ്ങളുണ്ടാവുകയും കാൽനട യാത്രികൻ അടക്കം മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. റോഡിന്റെ അശാസ്ത്രീയതയും പാതയിലെ വളവുകളും തിരിവുകളുമാണ് അപകടങ്ങൾ കൂടുന്നതിനുള്ള കാരണം.
ചാലിശ്ശേരി ടൗണിന് സമീപം റോഡരികിലെ വെള്ളക്കെട്ട് കാരണം വഴിയാത്ര പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
പാതയിൽ റോഡിലെ കുഴിയടയ്ക്കൽ കഴിഞ്ഞ ദിവസം മഴയുള്ള സമയത്താണ് നടത്തിയിരുന്നത്. മഴയെ തുടർന്ന് കുഴികളിൽ ഇട്ടിരുന്ന ചെങ്കൽ പൊടിയും കല്ലുമെല്ലാം ഒലിച്ചുപോയി വീണ്ടും കുഴി രൂപപ്പെട്ടിരിക്കുകയാണ്. ചാലിശ്ശേരി പട്ടാമ്പി റോഡ് നവീകരണത്തിന് 56.24 കോടി രൂപയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്.
എന്നാൽ പണികൾ തുടങ്ങിയിട്ടില്ല. റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തിക്ക് അംഗീകാരമായത്.
പെരുമ്പിലാവ് നിലമ്പൂർ പാതയിൽ ജില്ലാ അതിർത്തിയായ ചാലിശ്ശേരി തണത്തറ പാലം മുതൽ ഞാങ്ങാട്ടിരി പെട്രോൾ പമ്പ് വരെയുള്ള ഏകദേശം 14 കിലോമീറ്ററിലധികം വരുന്ന ഭാഗമാണ് നവീകരണത്തിന് പദ്ധതി ആയിട്ടുളളത്. നിലവിൽ 7 മീറ്റർ മാത്രം വീതിയുള്ള റോഡ് 10 മീറ്റർ ആക്കി വീതി കൂട്ടി ബി.എം ആൻഡ് ബി.
സി. നിലവാരത്തിലാണ് നവീകരിക്കാൻ പദ്ധതിയുള്ളത്. പാതയുടെ ഇരുവശങ്ങളിലും അഴുക്കുചാലുകൾ, പുതിയതായി 27 ഓവുപാലങ്ങൾ, വശങ്ങളിൽ സംരക്ഷണഭിത്തി, സൂചനാബോർഡുകൾ, രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണി നടത്തി പാത ഗാതഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]