
എലപ്പുള്ളി ∙ വിഎസ് പേരിട്ട്, ചോറൂണു നടത്തി, ആദ്യാക്ഷര മധുരം പകർന്നു നൽകിയ ‘സുഭാഷിണി’ ഇന്ന് പാർട്ടി പരിപാടികളിലെയും ജില്ലയിലെ റെഡ് വൊളന്റിയർ മാർച്ചുകളിലെയും മിന്നുംതാരം. എലപ്പുള്ളി കൊട്ടിൽപ്പാറയിൽ പ്ലാസംപതിയിൽ പി.സി.ബിജുവിന്റെയും എ.സജിതയുടെയും മൂത്ത മകളാണ് സുഭാഷിണി (14).
വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2010ൽ ആണ് സുഭാഷിണിക്കു പേരിടലും ചോറൂണും ഒരുമിച്ചു നടത്തിയത്. പഞ്ചായത്തിലെ മുൻ മെംബറും ഈസ്റ്റ്–2 ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പി.സി.ബിജുവും ഡിവൈഎഫ്ഐ നേതാവായ എ.സജിതയും അന്ന് ഏറെ കാത്തിരിപ്പിനൊടുവിലാണ് വിഎസിനെ കൊണ്ട് ചടങ്ങ് നടത്തിപ്പിച്ചത്.
അദ്ദേഹം ഒട്ടേറെ തവണ പാലക്കാട്ടെത്തിയപ്പോളും 2 തവണ ആലപ്പുഴയിൽ നേരിട്ടുപ്പോയിട്ടും വിഎസിന്റെ തിരക്കു കാരണം ചടങ്ങ് നടത്താൻ സാധിക്കാതെ തിരിച്ചു മടങ്ങേണ്ടി വന്നു. എങ്കിലും മൂന്നാമത്തെ ശ്രമത്തിൽ വിഎസ് ഇവർക്കു മാത്രമായി സമയം കണ്ടെത്തി.
ഇതോടെയാണ് 2 ചടങ്ങുകളും ഒന്നിച്ചു നടത്തിയത്.
വിഎസ് തന്നെയാണ് അന്ന് തന്റെ കേന്ദ്ര കമ്മിറ്റിയിലെ സഹപ്രവർത്തക കൂടിയായി ‘സുഭാഷിണി അലിയുടെ’ പേരിലെ സുഭാഷിണി എന്ന പേര് മോൾക്ക് നൽകിയതെന്നു ബിജു പറഞ്ഞു. പിന്നീട് അദ്ദേഹം പ്രതിപക്ഷ നേതാവായപ്പോൾ ആദ്യാക്ഷരവും കുറിച്ചു നൽകി.
പഠനത്തിനൊപ്പം കലാകായിക മത്സരങ്ങളിലും താരമായി വളർന്ന ‘സുഭാഷിണി’ ഇപ്പോൾ ചിറ്റൂർ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ബാലസംഘത്തിലും പ്രവർത്തിക്കുന്നുണ്ട്.
2 വയസ്സു മുതൽ റെഡ് വൊളന്റിയർ മാർച്ചിന്റെ മുൻ നിരയിൽ സുഭാഷിണിയുണ്ട്.
പാലക്കാട് മാത്രമല്ല വിവിധ ജില്ലകളിലെ സമ്മേളന ലോഗോകളിലും റെഡ് വൊളന്റിയറായ സുഭാഷിണിയുടെ ഫോട്ടോയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സഹോദരി സഞ്ജനയ്ക്കു 2016ൽ പേരിട്ടതു മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
സഞ്ജന അഹല്യ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]