
ചെസ് മത്സരം ;
പാലക്കാട് ∙ ജില്ലാ ചെസ് അസോസിയേഷന്റെ 15 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചെസ് മത്സരം ഓഗസ്റ്റ് 3നു രാവിലെ 10നു വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളജിൽ നടക്കും. 2010 ജനുവരി 1നു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം.
ഓഗസ്റ്റ് ഒന്നിനു മുൻപായി റജിസ്ട്രേഷൻ നടത്തണം. ഫോൺ.
94963 51944.
യോഗാസന സ്പോർട്സ് ചാംപ്യൻഷിപ്
വടക്കഞ്ചേരി ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ യോഗാ അസോസിയേഷൻ ഓഫ് പാലക്കാട് നടത്തുന്ന യോഗാസന സ്പോർട്സ് ചാംപ്യൻഷിപ് ഓഗസ്റ്റ് മൂന്നിന് പാലക്കാട് പിഎംജി എച്ച്എസ്എസിൽ നടക്കും. അവസാന തീയതി 30ന്.www.yogaassociationofpalakkad.com/register
സ്പോട് അഡ്മിഷൻ
പാലക്കാട് ∙ എൻഎസ്എസ് എൻജിനീയറിങ് കോളജിൽ ബി.ടെക്, എം.ടെക് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 30നു രാവിലെ 10നു നടക്കും.
0491 2555255.
തൊഴിൽമേള 26ന്
പാലക്കാട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്റർ നടത്തുന്ന തൊഴിൽമേള 26നു രാവിലെ 10നു എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, റിലേഷൻഷിപ് മാനേജർ, ഫീൽഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡെലിവറി ബോയ് എന്നീ ഒഴിവുകളിലേക്കാണു നിയമനം.
എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബി.കോം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തവർക്കു പങ്കെടുക്കാം. ഫോൺ: 0491 2505435.
സർട്ടിഫിക്കറ്റ് വിതരണം നാളെ
പാലക്കാട് ∙ ജില്ലയിലെ കെടെറ്റ് പരീക്ഷ വിജയികളുടെ സർട്ടിഫിക്കറ്റുകൾ നാളെ ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിൽ വിതരണം ചെയ്യും.
രാവിലെ 10 മുതൽ ഒന്ന് വരെ രണ്ട്, മൂന്ന് കാറ്റഗറികളുടെയും ഉച്ചയ്ക്കു 2 മുതൽ 4 വരെ ഒന്ന്, നാല് കാറ്റഗറികളുടെയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പരീക്ഷാർഥികൾ ഹാൾടിക്കറ്റ് സഹിതം എത്തണം.
അധ്യാപക ഒഴിവ്
പാലക്കാട് ∙ എൻഎസ്എസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്.
31നു വൈകിട്ട് 4നു മുൻപായി അപേക്ഷിക്കണം. കംപ്യൂട്ടർ സയൻസിനു [email protected] ഇക്കണോമിക്സിനു [email protected] എന്ന മെയിൽ ഐഡി വഴിയും ഓൺലൈനായി അപേക്ഷിക്കാം.
ഫോൺ: 0491 2555255. മലമ്പുഴ ∙ ആനക്കൽ ഗവ.
ട്രൈബൽ വെൽഫെയർ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 28നു രാവിലെ 11ന്.
ഫോൺ: 9497123668. പാലക്കാട് ∙ പിഎംജി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ബോട്ടണി വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 28നു രാവിലെ 11നു സ്കൂളിൽ നടക്കും.
ഫോൺ: 04912 504846. അകത്തേത്തറ ∙ എൻഎസ്എസ് എച്ച്എസ്എസിൽ സോഷ്യോളജി താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഓഗസ്റ്റ് 13നു രാവിലെ 10ന്. 9446596457.
പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
പാലക്കാട് ∙ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
ബിരുദം, ബാങ്കിങ് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 18 മുതൽ 41 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഓഗസ്റ്റ് 2നു രാവിലെ 11ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിൽ നേരിട്ടെത്തണം. ഫോൺ: 0491 2505204.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]