
ക്രൈസ്തവ ഗാനരചയിതാവ് ജോർജ് പീറ്റർ ചിറ്റൂർ അന്തരിച്ചു
പാലക്കാട് ∙ ക്രൈസ്തവ ഗാനരചയിതാവും ബ്രദറൺ സഭകളുടെ സീനിയർ സുവിശേഷകനും വേദാധ്യാപകനുമായ ഇവാഞ്ചലിസ്റ്റ് ജോർജ് പീറ്റർ ചിറ്റൂർ (85) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ 9 മുതൽ ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും.
ശേഷം സംസ്കാരം. അരനൂറ്റാണ്ടിലേറെയായി ക്രൈസ്തവ സാഹിത്യരംഗത്തും ഗാനരചനയിലും സുവിശേഷ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജോർജ് പീറ്ററിന്റെ പാട്ടുകൾ ശ്രദ്ധേയമായിരുന്നു. യേശു എനിക്ക് എത്ര നല്ലവനാം, കർത്താവിൽ എന്നും എന്റെ ആശ്രയം, വിശ്വാസ ജീവിതപടകിൽ ഞാൻ, എത്ര നല്ലവൻ യേശുപരൻ തുടങ്ങി 15 ൽ പരം ഗാനങ്ങളുടെ രചയിതാവാണ്.
നിരവധി കവിതകളും രചിച്ചിട്ടുണ്ട്. വിശ്വാസജീവിതപടകിൽ, എനിക്കൊത്താശ വരും പർവതം, എന്നെ കരുതുവാൻ കാക്കുവാൻ, ദേവാധി ദേവസുതൻ തുടങ്ങി നിരവധി ഗാനങ്ങൾ മനോരമ മ്യൂസിക്കിന്റെ ക്രിസ്ത്യൻ ഡിവോഷനൽ ചാനലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രൈസ്തവ സാഹിത്യ അക്കാദമി, ബൈബിൾ സാഹിത്യ പ്രവർത്തകസമിതി തുടങ്ങി നിരവധി സംഘടനകളുടെ അവാർഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ റോസമ്മ ജോർജ്. മക്കൾ: സജീസ് പി.
ജോർജ് (ചിറ്റൂർ), ബിജു പി. ജോർജ് (ചിറ്റൂർ).
മരുമക്കൾ: മിനി, ഷേർളി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]