കൊഴിഞ്ഞാമ്പാറ ∙ മേനോൻപാറ നല്ലുവീട്ടുച്ചള്ള അജീഷിന്റെ (37) മരണത്തിനു പിന്നിൽ ഓൺലൈൻ വായ്പാ ആപ്പുകാരുടെ ഭീഷണിയെന്നു വിവരം. തിങ്കൾ രാവിലെ അഞ്ചരയോടെയാണ് അജീഷിനെ വീടിനു സമീപത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വായ്പയുടെ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്നു ഭീഷണിയുണ്ടായെന്നു ബന്ധുക്കൾ പറയുന്നു. മരണാനന്തര ചടങ്ങുകൾക്കു ശേഷം അജീഷിന്റെ ഫോണിലേക്കു വന്ന സന്ദേശങ്ങളും കോളുകളും കണ്ടാണ് ബന്ധുക്കൾ പൊലീസിനു പരാതി നൽകിയത്.
കഞ്ചിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അജീഷ് മരിക്കുന്നതിന് ഒരാഴ്ച മുൻപ് അസ്വസ്ഥനായിരുന്നുവെന്നും അന്വേഷിച്ചപ്പോൾ ഓൺലൈൻ ആപ്പുകളിലൂടെ എടുത്ത വായ്പകളുടെ തിരിച്ചടവു മുടങ്ങിയെന്നു പറഞ്ഞതായും സഹോദരൻ സുജീഷ് പറയുന്നു. ഇതേത്തുടർന്ന് 4 ആപ്പുകളിൽ നിന്നുള്ള വായ്പകൾ പൂർണമായി തീർത്തു.
രണ്ട് ആപ്പുകളുടെ വായ്പ തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലത്രേ. അതു പിന്നീടു അടയ്ക്കാമെന്നു താൻ ആശ്വസിപ്പിച്ചെന്നും എന്നാൽ, മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ഉപയോഗിച്ചു ഭീഷണി തുടർന്നെന്നും സഹോദരൻ പറയുന്നു.
അജീഷിന്റെ മരണത്തിനു ശേഷവും ഫോണിൽ ഭീഷണി തുടർന്നതോടെ ബന്ധുക്കൾ കൊഴിഞ്ഞാമ്പാറ പൊലീസിനെ സമീപിച്ചു. പൊലീസ് ഫോൺ പരിശോധിക്കുന്നതിനിടെ വീണ്ടും ഫോൺ വരികയും മോർഫ് ചെയ്ത വിഡിയോകൾ ഉണ്ടെന്നും അതു പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേത്തുടർന്നു പൊലീസ് കേസെടുത്തു. കോളുകൾ രാജ്യത്തിനു പുറത്തു നിന്നുള്ള നമ്പറുകളിൽ നിന്നാണെന്നും സൈബർ സെല്ലിനു കൈമാറിയിട്ടുണ്ടെന്നും എസ്ഐ കെ.ഷിജു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

