ലക്കിടി ∙ കുഞ്ചന്‍ സ്മാരക വായനശാലയ്ക്കു സമീപമുണ്ടായ അപകടത്തില്‍ രണ്ടു ജീവന് പൊലിഞ്ഞതു നാടിനു തീരാനൊമ്പരമായി. തിരുവില്വാമല കണിയാര്‍കോട് മണിയങ്ങാട്ട് ഉന്നതിയിലെ സ്വന്തം വീട്ടില്‍ നിന്നു ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലാണു സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന അമ്മയും മകളും ടിപ്പർ ഇടിച്ചു ദാരുണമായി മരിച്ചത്.
ലക്കിടി നമ്പ്യാര്‍തൊടി അനൂപിന്റെ ഭാര്യ ശരണ്യയും മകൾ ആദിശ്രീയും കഴിഞ്ഞ ശനിയാഴ്ചയാണു കണിയാര്കോട്ടെ വീട്ടിലേക്കു പോയത്.
അമ്മയും സഹോദരനും ശബരിമലയ്ക്കു പോകാൻ കെട്ടുനിറയ്ക്കുന്ന ചടങ്ങിനാണു ശരണ്യയും മകളും പോയിരുന്നത്. വീട്ടില്‍ വിശ്രമിക്കുന്ന അച്ഛന് പ്രഭാകരനൊപ്പം ഒരു ദിവസം താമസിച്ച് ഇന്നലെ രാവിലെ തിരിച്ചു വരുമ്പോഴായിരുന്നു അപകടം.
സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ചതോടെ ശരണ്യയും മകളും റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
സ്കൂട്ടര്‍ ഓടിച്ചിരുന്ന ശരണ്യയുടെ ചെറിയച്ഛന് മോഹന്‍ദാസിനും പരുക്കേറ്റിട്ടുണ്ട്. വടക്കുമംഗലം ദേവി വിലാസം എല്‍പി സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ആദിശ്രീ. പരീക്ഷയ്ക്കു സ്കൂളിലാക്കാൻ ആദിശ്രീയെക്കൂട്ടി അനൂപിന്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.
വൈകിട്ട് 6നു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം 2 ആംബുലന്‍സുകളിലായി മൃതദേഹങ്ങള്‍ ലക്കിടി കൂട്ടുപാതയിലെ അനൂപിന്റെ വീട്ടിലെത്തിച്ചതോടെ സങ്കടക്കാഴ്ചയായി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

