പാലക്കാട് ∙ ചിലയിടത്തു സ്നേഹം, ചിലയിടത്തു പ്രലോഭനങ്ങളും വാഗ്ദാനങ്ങളും, ഒന്നും നടന്നില്ലെങ്കിൽ ചിലരോടു ഭീഷണി. പ്രധാന മുന്നണികൾക്കെതിരെ മത്സരത്തിനു നാമനിർദേശം നൽകിയ വിമതരെ മെരുക്കാനുള്ള തന്ത്രങ്ങൾ പലതാണ്.
24നാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. അതിനു മുൻപ് എങ്ങനെയെങ്കിലും പ്രശ്നപരിഹാരത്തിനുള്ള സമയമാണ് ഇനിയുള്ള രാവും പകലുകളും.സിപിഎം ഇത്തവണ വലിയ വിമതശല്യം നേരിടുന്നതു പി.കെ.ശശിയെ അനുകൂലിക്കുന്ന വിഭാഗത്തിൽ നിന്നാണ്.
മണ്ണാർക്കാട് മേഖലയിൽ ഇതു വലിയ തിരിച്ചടി ഉണ്ടാക്കും.
കൊഴിഞ്ഞാമ്പാറയിലെ വിമതർ യുഡിഎഫുമായി സഹകരിച്ചുള്ള നീക്കത്തിലാണ്. വടക്കഞ്ചേരി മേഖലയിൽ വോയ്സ് ഓഫ് വടക്കഞ്ചേരി എന്ന പേരിലാണു സിപിഎമ്മിനെതിരെ മത്സരം.പാലക്കാട് നഗരസഭ കുന്നത്തൂർമേട് നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പത്രിക നൽകിയ ഡിസിസി അംഗം സി.കിദർ മുഹമ്മദ് മത്സരരംഗത്ത് ഉറച്ചു നിൽക്കുമെന്നു പറയുന്നു.
48 ാം വാർഡ് പള്ളിപ്പുറത്ത് ബ്ലോക്ക് സെക്രട്ടറി എച്ച്.റഷീദും മത്സര രംഗത്തുണ്ട്.പട്ടാമ്പി നഗരസഭ വാർഡ് 25 സിവിൽ സ്റ്റേഷനിൽ എൽഡിഎഫിനും യുഡിഎഫിനും ഭീഷണിയായി നിലവിലെ നഗരസഭ കൗൺസിലർ കെ.ടി. റുഖിയ മത്സരരംഗത്തുണ്ട്.
വി ഫോർ പട്ടാമ്പി സ്ഥാനാർഥിയായി ജയിച്ച ഇവർക്കു യുഡിഎഫ് സീറ്റ് നൽകിയില്ലെന്നാണു പരാതി.
മണ്ണാർക്കാട് നഗരസഭയിൽ ഇരുമുന്നണികൾക്കും വിമത ഭീഷണിയുണ്ട്. ഇടതു മുന്നണിക്ക് എതിരെ 10 വാർഡുകളിൽ പി.കെ.ശശി വിഭാഗം മത്സരിക്കുന്നുണ്ട്.
കോൺഗ്രസിന് എതിരെ അരകുർശിയിലും തോരാപുരത്തും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന വടക്കു മണ്ണത്ത് ആർഎസ്പി വിമതരെ നിർത്തിയിട്ടുണ്ട്.മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ തിരുവിഴാംകുന്ന് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് എതിരെ വിമതൻ പത്രിക നൽകി.
ഇവിടെ സിപിഎം സ്ഥാനാർഥിക്ക് എതിരെ പി.കെ.ശശി അനുയായിയും പത്രിക നൽകിയിട്ടുണ്ട്.
എലപ്പുള്ളിയിൽ പഞ്ചായത്ത് അധ്യക്ഷ കെ.രേവതി ബാബുവിനെതിരെ പാറ ആറാം വാർഡിൽ നിലവിലെ ഭരണസമിതിയിലെ അംഗം കോൺഗ്രസിലെ കെ.അപ്പുക്കുട്ടൻ വിമതനായി മത്സരിക്കുന്നുണ്ട് 12-ാം വാർഡ് നെയ്തലയിൽ നിലവിലെ ഭരണസമിതിയിലെ സ്ഥിരം സമിതി അധ്യക്ഷനായ കെ.ശരവണകുമാർ സീറ്റ് നിഷേധിച്ചതിനെ തുടർന്നു വിമതനായി മത്സരിക്കുന്നു. കൊടുമ്പിൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പി.ഉദയകുമാർ 8-ാം വാർഡ് മിഥുനംപള്ളത്തു കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നുണ്ട് .
പിരായിരി പഞ്ചായത്തിൽ മുസ്ലിം ലീഗിനെതിരെ അഞ്ച് വാർഡിൽ വിമതർ മത്സര രംഗത്തുണ്ട്.
വടക്കഞ്ചേരി പഞ്ചായത്തിലെ പ്രധാനി വാർഡിൽ സിപിഎം മുൻ പഞ്ചായത്ത് അംഗം സി. പ്രസാദ് സിപിഎം സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്നു.സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ പഞ്ചായത്ത് അധ്യക്ഷനുമായ കെ.
ബാലൻ കിഴക്കഞ്ചേരി പഞ്ചായത്തിലെ പറശ്ശേരി വാർഡിൽ സിപിഎം സ്ഥാനാർഥിക്കെതിരെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു.
അട്ടപ്പാടി ഷോളയൂർ പഞ്ചായത്ത് വെച്ചപ്പതി വാർഡിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം എസ്.സനോജ് മത്സരിക്കുന്നിടത്തു സിപിഐ വരഗംപാടി ബ്രാഞ്ച് അംഗം മുരളി രങ്കൻ മത്സരിക്കുന്നു.കുഴൽമന്ദം എട്ടാം വാർഡ് പുല്ലുപ്പാറയിൽ സിപിഐ സ്ഥാനാർഥി എ.ധനലക്ഷ്മിക്കെതിരെ സേവ് സിപിഐ സ്ഥാനാർഥി പ്രമോദിനി ശിവാനന്ദൻ മത്സരിക്കുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

